ഡീഗോ കോസ്റ്റയ്ക്ക് ഹാട്രിക്ക്; റയലിന് നാണം കെട്ട തോല്‍വി

ഡീഗോ കോസ്റ്റയ്ക്ക് ഹാട്രിക്ക്; റയലിന് നാണം കെട്ട തോല്‍വി

ലണ്ടന്‍: പ്രീസീസണില്‍ റയല്‍ മാഡ്രിഡിന് നാണം കെട്ട തോല്‍വി. ചിരവൈരികളായ അത്‌ലറ്റിക്കോ മാഡ്രിഡാണ് 7-3ന് റയലിനെ തോല്‍പ്പിച്ചത്. ഇന്റര്‍നാഷണല്‍ ചാംപ്യന്‍സ് കപ്പിലാണ് റയലിന്റെ തോല്‍വി. ഡീഗോ കോസ്റ്റ അത്‌ലറ്റിക്കോ മാഡ്രിഡിനായി ഹാട്രിക്ക് നേടി.

നാല് ഗോളാണ് കോസ്റ്റ റയല്‍ വലയില്‍ നിക്ഷേപിച്ചത്. 1, 28, 45, 51 മിനിറ്റുകളിലായിരുന്നു കോസ്റ്റയുടെ ഗോളുകള്‍. ജാവോ ഫെലിക്‌സ്, വിറ്റോളോ, ഖൊറേയ എന്നിവരും അത്‌ലറ്റിക്കിനായി ഗോള്‍ നേടി.

69ാം മിനിറ്റില്‍ റയലിന്റെ കാര്‍വഹാല്‍ നടത്തിയ ഫൗള്‍ ചോദ്യം ചെയ്തതിന് കോസ്റ്റയ്ക്ക് ചുവപ്പ് കാര്‍ഡ് ലഭിച്ചു. റയലിനായി കരീം ബെന്‍സീമ, നാചോ, കരേര എന്നിവര്‍ ഗോള്‍ നേടി.

RELATED STORIES

Share it
Top