Football

ഐഎസ്എല്‍; കൊല്‍ക്കത്താ ഡെര്‍ബിയില്‍ ആദ്യ ജയത്തിനായി ഈസ്റ്റ് ബംഗാള്‍

എടികെയുടെ ഏക ജയം കേരളാ ബ്ലാസ്റ്റേഴ്‌സിനെതിരേ ആയിരുന്നു.

ഐഎസ്എല്‍; കൊല്‍ക്കത്താ ഡെര്‍ബിയില്‍ ആദ്യ ജയത്തിനായി ഈസ്റ്റ് ബംഗാള്‍
X

കൊല്‍ക്കത്ത: ഐഎസ്എല്ലില്‍ ഇന്ന് കൊല്‍ക്കത്താ ഡെര്‍ബി. മികച്ച ഫോമിലുള്ള എടികെ മോഹന്‍ ബഗാനെതിരേ ആദ്യ ഡെര്‍ബി സ്വന്തമാക്കാനാണ് ഈസ്റ്റ് ബംഗാള്‍ ഇന്നിറങ്ങുന്നത്. ഇന്ത്യന്‍ ഫുട്‌ബോളിലെ ഏറ്റവും പഴക്കം ചെന്ന ഡെര്‍ബിയിലാണ് ഇരുവരും കൊമ്പ് കോര്‍ക്കുന്നത്. സാള്‍ട്ട് ലേക്ക് സ്‌റ്റേഡിയത്തിലാണ് മല്‍സരം. ലീഗില്‍ എടികെ ഏഴാം സ്ഥാനത്തും ഈസ്റ്റ് ബംഗാള്‍ എട്ടാം സ്ഥാനത്തുമാണ്. രണ്ട് മല്‍സരങ്ങളില്‍ നിന്ന് എടികെയ്ക്ക് മൂന്ന് പോയിന്റാണുള്ളത്. മൂന്ന് മല്‍സരങ്ങളില്‍ നിന്നായി ഈസ്റ്റ് ബംഗാളിനും മൂന്ന് പോയിന്റാണുള്ളത്. ഈസ്റ്റ് ബംഗാള്‍ നോര്‍ത്ത് ഈസ്റ്റിനെ പരാജയപ്പെടുത്തിയാണ് ഏക ജയം സ്വന്തമാക്കിയത്. എടികെയുടെ ഏക ജയം കേരളാ ബ്ലാസ്റ്റേഴ്‌സിനെതിരേ ആയിരുന്നു.






Next Story

RELATED STORIES

Share it