Football

ചാംപ്യന്‍സ് ലീഗ്; സിറ്റിയെ പിടിച്ചുകെട്ടി അറ്റ്‌ലാന്റാ; അത്‌ലറ്റിക്കോയ്ക്ക് തോല്‍വി

ഏഴാം മിനിറ്റില്‍ സ്‌റ്റെര്‍ലിങ് ആണ് സിറ്റിയ്ക്കായി ഗോള്‍ നേടിയത്. പാസാലിക്കാണ് അറ്റ്‌ലാന്റയുടെ ഏക ഗോള്‍ നേടിയത്.

ചാംപ്യന്‍സ് ലീഗ്; സിറ്റിയെ പിടിച്ചുകെട്ടി അറ്റ്‌ലാന്റാ; അത്‌ലറ്റിക്കോയ്ക്ക് തോല്‍വി
X

ലണ്ടന്‍: ചാംപ്യന്‍സ് ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിയെ സമനിലയില്‍ പിടിച്ച് അമേരിക്കന്‍ ക്ലബ്ബ് അറ്റ്‌ലാന്റാ. ഗ്രൂപ്പ് സിയില്‍ നടന്ന മല്‍സരത്തില്‍ 1-1 നാണ് അറ്റ്‌ലാന്റാ സിറ്റിയെ കുരുക്കിയത്. ഏഴാം മിനിറ്റില്‍ സ്‌റ്റെര്‍ലിങ് ആണ് സിറ്റിയ്ക്കായി ഗോള്‍ നേടിയത്. പാസാലിക്കാണ് അറ്റ്‌ലാന്റയുടെ ഏക ഗോള്‍ നേടിയത്.

ഗ്രൂപ്പില്‍ നടന്ന മറ്റൊരു മല്‍സരത്തില്‍ ഡൈനാമോ സഗരീബ്ഷക്കത്തര്‍ ഡൊന്റ്‌റസ്‌ക് മല്‍സരം 3-3 സമനിലയില്‍ കലാശിച്ചു. ഗ്രൂപ്പില്‍ സിറ്റിയാണ് ഒന്നാമത്.

ഗ്രൂപ്പ് ഡിയില്‍ നടന്ന മല്‍സരത്തില്‍ സ്പാനിഷ് ക്ലബ്ബ് അത്‌ലറ്റിക്കോ മാഡ്രിഡിനെ ജര്‍മ്മന്‍ ക്ലബ്ബ് ബയേണ്‍ ലെവര്‍കൂസന്‍ 2-1 ന് തോല്‍പ്പിച്ചു. പാര്‍റ്റേ, വോളന്റ് എന്നിവരാണ് ബയേണിനായി ഗോള്‍ നേടിയത്. മൊറാട്ടയാണ് മാഡ്രിഡിനായി സ്‌കോര്‍ ചെയതത്. ഗ്രൂപ്പില്‍ അത്‌ലറ്റിക്കോ രണ്ടാം സ്ഥാനത്തും ബയേണ്‍ മൂന്നാം സ്ഥാനത്തുമാണ്.

Next Story

RELATED STORIES

Share it