പ്രീമിയര്‍ ലീഗ്; ലെസ്റ്ററിനെയും വീഴ്ത്തി ആസ്റ്റണ്‍ വില്ല കുതിക്കുന്നു
നാലില്‍ നാല് ജയവുമായി വില്ല ലീഗില്‍ രണ്ടാം സ്ഥാനത്താണ്.

വില്ലാ പാര്‍ക്ക്: ഇംഗ്ലിഷ് പ്രീമിയര്‍ ലീഗിലെ ആസ്റ്റണ്‍ വില്ലയുടെ വിജയകുതിപ്പ് തുടരുന്നു. കഴിഞ്ഞ ആഴ്ച ലിവര്‍പൂളിനെ ഞെട്ടിച്ച വില്ല ഇന്ന് ലെസ്റ്റര്‍ സിറ്റിയെയും തോല്‍പ്പിച്ചു. നാലില്‍ നാല് ജയവുമായി വില്ല ലീഗില്‍ രണ്ടാം സ്ഥാനത്താണ്. ലെസ്റ്ററിനോട് ഏകപക്ഷീയമായ ഒരു ഗോളിനാണ് വില്ല ജയിച്ചത്. ഇഞ്ചുറി ടൈമില്‍ റോസ് ബാര്‍ക്കലേ നേടിയ ഗോളാണ് വില്ലയ്ക്ക് തുണയായത്. മറ്റൊരു മല്‍സരത്തില്‍ ടോട്ടന്‍ഹാമിനെ വെസ്റ്റ്ഹാം സമനിലയില്‍ പിടിച്ചു. ആദ്യ പകുതിയുടെ തുടക്കത്തില്‍ തന്നെ ടോട്ടന്‍ഹാം മൂന്ന് ഗോളിന്റെ ലീഡെടുത്തിരുന്നു. സണ്‍ ഹേങ് മിന്‍(1), ഹാരി കെയ്ന്‍(8,16) എന്നിവരാണ് സ്പര്‍സിനായി ഗോള്‍ നേടിയത്. വിജയം ഉറപ്പിച്ച മല്‍സരത്തില്‍ വെസ്റ്റ്ഹാമിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പ് രണ്ടാം പകുതിയുടെ അവസാന മിനിറ്റുകളിലായിരുന്നു. 82ാം മിനിറ്റില്‍ ബാല്‍ബുനെയിലൂടെ, തുടര്‍ന്ന് 85ാം മിനിറ്റില്‍ സാഞ്ചസിലൂടെ അവസാനം ഇഞ്ചുറി ടൈമില്‍ ലാന്‍സിനിയിലൂടെയും അവര്‍ ഗോളടിച്ചെടുത്തു. വിജയത്തെ വെല്ലുന്ന സമനിലയാണ് വെസ്റ്റ്ഹാം നേടിയത്. ഷെഫ് യുനൈറ്റഡ്-ഫുള്‍ഹാം മല്‍സരവും ക്രിസ്റ്റല്‍ പാലസ്-ബ്രിങ്ടണ്‍ മല്‍സരവും 1-1 സമനിലയില്‍ കലാശിച്ചു. ഇറ്റാലിയന്‍ സീരി എയില്‍ റോമ ബെനവെന്റോക്കിനെ 5-2ന് തോല്‍പ്പിച്ചു.
RELATED STORIES
എകെജി സെന്ററിന് നേരെ ബോംബേറ്
30 Jun 2022 8:38 PM GMTബഫര്സോണ്: സുപ്രിംകോടതി വിധിക്കെതിരേ കേരളം തിരുത്തല് ഹരജി നല്കും
30 Jun 2022 6:42 PM GMTകടലില് അപകടത്തില്പ്പെട്ട മല്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി
30 Jun 2022 6:15 PM GMTമദ്റസകളല്ല ആര്എസ്എസ് ശാഖകളാണ് നിര്ത്തലാക്കേണ്ടത്: സുനിതാ നിസാര്
30 Jun 2022 3:27 PM GMTഉദ്ധവ് താക്കറെ സര്ക്കാരിന്റെ പതനത്തിന് കാരണമായത് ഈ കാരണങ്ങള്
30 Jun 2022 3:22 PM GMTമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഷിന്ഡെ; ഉപമുഖ്യമന്ത്രിയായി...
30 Jun 2022 3:02 PM GMT