ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ്; മാര്‍ട്ടിനെല്ലിക്ക് ഡബിള്‍; ആഴ്‌സണല്‍ ഒന്നില്‍ തന്നെ; ലിവര്‍പൂള്‍ വിജയവഴിയില്‍
ഇന്ന് രാത്രി നടക്കുന്ന മല്‍രത്തില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ഫുള്‍ഹാമിനെയും മാഞ്ചസ്റ്റര്‍ സിറ്റി ബേണ്‍ലിയെയും നേരിടും.

എമിറേറ്റ്‌സ്: ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ എവര്‍ട്ടണെ തകര്‍ത്ത് ആഴ്‌സണല്‍ ടോപ് വണ്ണിലെ ലീഡ് വര്‍ദ്ധിപ്പിച്ചു. എതിരില്ലാത്ത നാല് ഗോളിനായിരുന്നു ആഴ്‌സണലിന്റെ ജയം. ബ്രസീല്‍ താരം ഗബ്രിയേല്‍ മാര്‍ട്ടിനെല്ലി ഇരട്ട ഗോള്‍ നേടിയ മല്‍സരത്തില്‍ ബുക്കയാ സാക്കാ, ഒഡ്‌ഗേര്‍ഡ് എന്നിവര്‍ ഓരോ ഗോളും നേടി. മറ്റൊരു മല്‍സരത്തില്‍ വോള്‍വ്‌സിനെ എതിരില്ലാത്ത രണ്ട് ഗോളിന് പരാജയപ്പെടുത്തി ലിവര്‍പൂള്‍ ആറാം സ്ഥാനത്തെത്തി. രണ്ടാം പകുതിയില്‍ വാന്‍ഡെക്ക്, സലാഹ് എന്നിവരാണ് ചെമ്പടയ്ക്കായി സ്‌കോര്‍ ചെയ്തത്.

എഫ് എ കപ്പില്‍ കഴിഞ്ഞ ദിവസം നടന്ന മല്‍സരത്തില്‍ വെസ്റ്റ്ഹാം യുനൈറ്റഡിനെ പരാജയപ്പെടുത്തി മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. 3-1നായിരുന്നു ജയം.ഗര്‍നാഷോ, ഫ്രഡ് എന്നിവരുടെ അവസാന നിമിഷ ഗോളുകളാണ് ചെകുത്താന്‍മാര്‍ക്ക് ജയമൊരുക്കിയത്. ടോട്ടിന്‍ഹാമിനെ വീഴ്ത്തി ഷെഫീല്‍ഡ് യുനൈറ്റഡ് ക്വാര്‍ട്ടറില്‍ കടന്നു.
ഇന്ന് രാത്രി നടക്കുന്ന മല്‍രത്തില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ഫുള്‍ഹാമിനെയും മാഞ്ചസ്റ്റര്‍ സിറ്റി ബേണ്‍ലിയെയും നേരിടും.
RELATED STORIES
തമിഴ്നാട്ടില് എംജിആര് പ്രതിമയില് കാവി ഷാളണിയിച്ചു; പ്രതിഷേധം
28 Sep 2023 3:06 PM GMTമുസ് ലിം എംപിക്കെതിരായ തീവ്രവാദി പരാമര്ശം; എംപിമാരുടെ പരാതി...
28 Sep 2023 2:23 PM GMTഎം എസ് സ്വാമിനാഥന് അന്തരിച്ചു
28 Sep 2023 9:25 AM GMTപ്രവാചക സ്മരണയില് നബിദിനം ആഘോഷിച്ചു
28 Sep 2023 5:52 AM GMTസംസാരിക്കാന് കഴിയുമായിരുന്നില്ല, രക്തമൊലിക്കുന്നുണ്ടായിരുന്നു;...
28 Sep 2023 5:41 AM GMTജാമിയ മില്ലിയ ഇസ്ലാമിയ ലോക സര്വ്വകലാശാല റാങ്കിംഗില് രണ്ടാം സ്ഥാനത്ത്
28 Sep 2023 5:13 AM GMT