യൂറോപ്പാ ലീഗില്‍ ആഴ്‌സണലിന് ജയം; ചെല്‍സിക്ക് സമനില

സെമി ആദ്യപാദത്തിലാണ് സ്പാനിഷ് ക്ലബ്ബ് വലന്‍സിയയെ 3-1ന് ആഴ്‌സണല്‍ തോല്‍പ്പിച്ചത്. ഒരു ഗോളിന് പിന്നില്‍പ്പോയതിന് ശേഷമാണ് ആഴ്‌സണലിന്റെ തിരിച്ചുവരവ്.

യൂറോപ്പാ ലീഗില്‍ ആഴ്‌സണലിന് ജയം; ചെല്‍സിക്ക് സമനില

ലണ്ടന്‍: യൂറോപ്പാ ലീഗില്‍ വലന്‍സിയക്കെതിരേ ആഴ്‌സണല്‍ ജയിച്ചപ്പോള്‍ ഫ്രാങ്ക്ഫര്‍ട്ട് ചെല്‍സിയെ 1-1ന് സമനിലയില്‍ തളച്ചു. സെമി ആദ്യപാദത്തിലാണ് സ്പാനിഷ് ക്ലബ്ബ് വലന്‍സിയയെ 3-1ന് ആഴ്‌സണല്‍ തോല്‍പ്പിച്ചത്. ഒരു ഗോളിന് പിന്നില്‍പ്പോയതിന് ശേഷമാണ് ആഴ്‌സണലിന്റെ തിരിച്ചുവരവ്. 11ാം മിനിറ്റില്‍ ഡിക്കാബേയിലൂടെ വലന്‍സിയയാണ് ലീഡ് നേടിയത്. തുടര്‍ന്ന് ലക്കാസെറ്റേ നേടിയ ഇരട്ടഗോള്‍ ആഴ്‌സണലിന് മുന്‍തൂക്കം നല്‍കുകയായിരുന്നു.

18, 25 മിനിറ്റുകളിലാണ് ലക്കാസെറ്റേയുടെ ഗോളുകള്‍. തുടര്‍ന്ന് 90ാം മിനിറ്റില്‍ ഒബാമയങ് ആഴ്‌സണലിന്റെ മൂന്നാം ഗോളും നേടി. ആദ്യപാദത്തില്‍ ആഴ്‌സണല്‍ ലീഡ് നേടിയെങ്കിലും വലന്‍സിയ ഒരു എവേ ഗോളിന്റെ ലീഡ് നേടിയത് അവരുടെ പ്രതീക്ഷയ്ക്ക് തിരിച്ചടിയായി. ജര്‍മന്‍ ക്ലബ്ബ് ഫ്രാങ്ക്ഫര്‍ട്ട് ചെല്‍സിക്കെതിരേ 23ാം മിനിറ്റില്‍ ജോവിക്കിലൂടെ ലീഡ് നേടി. ആദ്യപകുതിയില്‍ ഫ്രാങ്ക്ഫര്‍ട്ടായിരുന്നു മികച്ച കളി. രണ്ടാം പകുതിയില്‍ ചെല്‍സി നിയന്ത്രണം ഏറ്റെടുത്തു. 45ാം മിനിറ്റിലാണ് പെട്രോ ചെല്‍സിക്കായി ഗോള്‍ നേടിയത്. എവേ ഗോള്‍ നേടാനായെങ്കിലും ചെല്‍സിയുടെ ഹോംഗ്രൗണ്ടില്‍ നടക്കുന്ന മല്‍സരം അവര്‍ക്ക് നിര്‍ണായകമായി.

RELATED STORIES

Share it
Top