Football

മെസ്സി ഇറങ്ങിയില്ല; അര്‍ജന്റീനയ്ക്ക് നഷ്ടം കോടികള്‍

വെനിസ്വേലയ്‌ക്കെതിരായ മല്‍സരത്തില്‍ പരിക്കേറ്റ താരം മൊറോക്കോയ്ക്കായി കളിച്ചിരുന്നില്ല. എന്നാല്‍ പരിക്ക് പ്രശ്‌നമല്ലെന്നും ബാഴ്‌സയ്ക്കായി മെസ്സി കളിക്കുമെന്ന തരത്തില്‍ പിന്നീട് വാര്‍ത്തകള്‍ വന്നിരുന്നു. താരം ഇതിനായി ബാഴ്‌സലോണയിലേക്ക് പോവുകയും ചെയ്തിരുന്നു.

മെസ്സി ഇറങ്ങിയില്ല; അര്‍ജന്റീനയ്ക്ക് നഷ്ടം കോടികള്‍
X

ബ്യൂണസ് അയറിസ്: മൊറോക്കോയ്‌ക്കെതിരായ മല്‍സരത്തില്‍ സൂപ്പര്‍ താരം ലയണല്‍ മെസ്സി കളിക്കാത്തതിനെ തുടര്‍ന്ന് അര്‍ജന്റീനയ്ക്ക് ഉണ്ടായത് കോടികളുടെ നഷ്ടം. മൊറാക്കോയില്‍ നടന്ന മല്‍സരത്തില്‍ മെസ്സി കളിക്കാത്തതിനാല്‍ അര്‍ജന്റീനയക്ക് നല്‍കേണ്ടിയിരുന്ന സമ്മാനതുകയില്‍ നിന്ന് മൂന്നരക്കോടി കുറച്ചാണ് നല്‍കുക. കരാര്‍ പ്രകാരം മെസ്സി കളിക്കണമെന്നാണ്. എന്നാല്‍ വെനിസ്വേലയ്‌ക്കെതിരായ മല്‍സരത്തില്‍ പരിക്കേറ്റ താരം മൊറോക്കോയ്ക്കായി കളിച്ചിരുന്നില്ല. എന്നാല്‍ പരിക്ക് പ്രശ്‌നമല്ലെന്നും ബാഴ്‌സയ്ക്കായി മെസ്സി കളിക്കുമെന്ന തരത്തില്‍ പിന്നീട് വാര്‍ത്തകള്‍ വന്നിരുന്നു. താരം ഇതിനായി ബാഴ്‌സലോണയിലേക്ക് പോവുകയും ചെയ്തിരുന്നു. കൂടാതെ മല്‍സരങ്ങള്‍ക്ക് മുമ്പേ സ്‌പെയിനിലെ മല്‍സരത്തില്‍ കളിക്കുമെന്നും മൊറോക്കോയ്‌ക്കെതിരേ കളിക്കില്ലെന്നും അര്‍ജന്റീനന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ വ്യക്തമാക്കിയിരുന്നു.

ബാഴ്‌സയ്ക്കായി കളിക്കുകയും അര്‍ജന്റീനയ്ക്കായി കളിക്കാതിരിക്കുകയും ചെയ്യുന്ന മെസ്സിയുടെ നടപടിയാണ് മൊറോക്കോ ഫുട്‌ബോള്‍ അസോസിയേഷനെ ചൊടിപ്പിച്ചത്. മെസ്സിക്ക് വിശ്രമം നല്‍കാനായിരുന്നു തങ്ങള്‍ക്കെതിരായ മല്‍സരം കളിക്കാത്തതെന്ന് മൊറോക്കോ ചൂണ്ടികാട്ടുന്നു. മല്‍സരത്തില്‍ സൂപ്പര്‍ താരങ്ങളായ ഹിഗ്വിയ്ന്‍, അഗ്വേറ, മരിയ എന്നിവരെയും ഉള്‍പ്പെടുത്തുമെന്നായിരുന്ന കരാര്‍ പ്രകാരം അര്‍ജന്റീന വ്യക്തമാക്കിയത്. മെസ്സിയില്ലാതെ ഇറങ്ങിയ മല്‍സരത്തില്‍ അര്‍ജന്റീന 1-0ത്തിന് ജയിച്ചു. വെനിസ്വേലയ്‌ക്കെതിരായ മല്‍സരത്തില്‍ അര്‍ജന്റീന തോറ്റിരുന്നു.

Next Story

RELATED STORIES

Share it