പനാമയ്‌ക്കെതിരായ മല്‍സരം; ആഘോഷമാക്കി അര്‍ജന്റീന; മെസ്സിക്ക് ഗോള്‍
സ്റ്റേഡിയം നിറഞ്ഞ് കവിഞ്ഞിരുന്നു.

ബ്യൂണസ് ഐറിസ്: ലോകകപ്പിന് ശേഷം ആദ്യമായി സ്വന്തം കാണികള്‍ക്ക് മുന്നില്‍ കളിക്കാനിറങ്ങിയ അര്‍ജന്റീനയ്ക്ക് പനാമയ്‌ക്കെതിരേ ജയം. എതിരില്ലാത്ത രണ്ട് ഗോളിനാണ് അര്‍ജന്റീനയുടെ ജയം. രണ്ടാം പകുതിയിലാണ് വാമോസിന്റെ രണ്ട് ഗോളും പിറന്നത്. ആദ്യ പകുതിയില്‍ പനാമ പ്രതിരോധം അര്‍ജന്റീനയെ പിടിച്ചുകെട്ടിയിരുന്നു. ഭീകരമായ ടാക്കിളുകളാണ് പനാമ നടത്തിയത്. മെസ്സിക്കെതിരേ ടാക്കിളിന് ശ്രമിച്ച പനാമ താരത്തിന് മഞ്ഞക്കാര്‍ഡും ലഭിച്ചിരുന്നു. തിയാഗോ അല്‍മാഡാ, ലയണല്‍ മെസ്സി എന്നിവരാണ് അര്‍ജന്റീനയുടെ സ്‌കോറര്‍മാര്‍. ഉഗ്രന്‍ ഫ്രീകിക്കില്‍ നിന്നാണ് മെസ്സിയുടെ ഗോള്‍. 83,000 കാണികളാണ് മല്‍സരത്തിനുണ്ടായത്. സ്റ്റേഡിയം നിറഞ്ഞ് കവിഞ്ഞിരുന്നു. ലോകകപ്പ് നേടിയ ടീമിന് സ്റ്റേഡിയത്തില്‍ വന്‍ സ്വീകരണവും നല്‍കി.ആഘോഷരാവായിരുന്നു സ്‌റ്റേഡിയത്തില്‍ നടന്നത്. നിറഞ്ഞ കവിഞ്ഞ ആരാധകരുടെ സ്വീകരണം കണ്ട സൂപ്പര്‍ താരം മെസ്സി കണ്ണീരണിയുകയും ചെയ്തിരുന്നു.
¡GOLAZO DE MESSI! 🔥
— Deportes RPC (@deportes_rpc) March 24, 2023
Nuevo tiro libre de Lionel Messi que anota ante la estirada de José Guerra.#EstoyMareaRoja pic.twitter.com/5cSa3bWlZI
Stunning: Lionel Messi and Argentina play first game since winning World Cup. An emotional Messi soaks in the bouncing stadium. One tiny yet trancendent bloke senses extent to which he has brought an entire nation together 🏆🇦🇷pic.twitter.com/XBK9YEnPbj
— roger bennett (@rogbennett) March 24, 2023
RELATED STORIES
പുറത്തീല്‍ പള്ളി അഴിമതി: മുസ് ലിം ലീഗ് ജില്ലാ നേതാവ് കെ പി താഹിറില്‍...
9 Jun 2023 4:27 PM GMTകൂടുതല്‍ ബോഗികള്‍ കത്തിക്കാന്‍ ലക്ഷ്യമിട്ടെന്ന് കണ്ണൂര്‍ ട്രെയിന്‍...
9 Jun 2023 2:50 PM GMTപുനര്‍ജ്ജനി പദ്ധതി: വി ഡി സതീശനെതിരേ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്
9 Jun 2023 2:41 PM GMTഅമ്പൂരി രാഖി വധക്കേസ്: മൂന്ന് പ്രതികള്‍ക്കും ജീവപര്യന്തം തടവ്
9 Jun 2023 2:25 PM GMTമണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം; മൂന്നുപേര്‍ കൊല്ലപ്പെട്ടു; മരിച്ചവരുടെ...
9 Jun 2023 2:14 PM GMTബ്രിജ് ഭൂഷണ് വനിതാ താരങ്ങളെ ഉപദ്രവിക്കുന്നത് നേരില്‍ കണ്ടിട്ടുണ്ട്:...
9 Jun 2023 9:20 AM GMT