മാര്‍ട്ടിന്‍സ് ഹാട്രിക്കില്‍ അര്‍ജന്റീന; പെറുവിനോട് തോറ്റ് ബ്രസീല്‍
ബ്യൂണസ് ഐറിസ്: മെസ്സി, അഗ്വേറേ, ഡി മരിയ എന്നീ വമ്പന്‍മാര്‍ ഇല്ലാതെ മെക്‌സിക്കോയ്‌ക്കെതിരായി ഇറങ്ങിയ അര്‍ജന്റീനയ്ക്ക് തകര്‍പ്പന്‍ ജയം. ഇന്റര്‍മിലാന്‍ താരം ലൗറ്റാരോ മാര്‍ട്ടിന്‍സിന്റെ ഹാട്രിക്ക് മികവില്‍ മെക്‌സിക്കോയെ എതിരില്ലാത്ത നാല് ഗോളിനാണ് അര്‍ജന്റീന തകര്‍ത്തത്. ഇന്ന് നടന്ന അന്താരാഷ്ട്ര സൗഹൃദ മല്‍സരത്തിലാണ് അര്‍ജന്റീനയുടെ കിടിലന്‍ പെര്‍ഫോമെന്‍സ്. ആദ്യ പകുതിയില്‍ തന്നെ അര്‍ജന്റീന നാല് ഗോളുകളുമായി ജയം ഉറപ്പിച്ചിരുന്നു. 17, 22, 39 മിനിറ്റുകളിലാണ് മാര്‍ട്ടിന്‍സിന്റെ ഗോളുകള്‍. 33ാം മിനിറ്റില്‍ പരെദസ് ആണ് അര്‍ജന്റീനയുടെ മറ്റൊരു ഗോള്‍ നേടിയത്.
മറ്റൊരു മല്‍സരത്തില്‍ ബ്രസീലിനെ എതിരില്ലാത്ത ഒരു ഗോളിന് പെറു തകര്‍ത്തു. തുടര്‍ച്ചയായ ബ്രസീലിന്റെ 17 മല്‍സരങ്ങളുടെ വിജയകുതിപ്പിനാണ് പെറു ഇന്ന് തടയിട്ടത്. 85ാം മിനിറ്റില്‍ അബ്രാം ആണ് പെറുവിന്റെ ഗോള്‍ നേടിയത്. ഗോളി എഡേഴ്‌സണ്‍ന്റെ ഒരു പിഴവാണ് ബ്രസീലിന് വിനയായത്. മല്‍സരത്തില്‍ സൂപ്പര്‍ താരം നെയ്മറെ പുറത്തിരുത്തിയതും ബ്രസീലിന് തിരിച്ചടിയായി.
മറ്റ് മല്‍സരങ്ങളില്‍ ബൊളീവിയയെ ഇക്വഡോര്‍ 3-0ത്തിന് തോല്‍പ്പിച്ചു. കരുത്തരായ ചിലിയെ ഹോണ്ടുറാസ് 2-1ന് തോല്‍പ്പിച്ചു. വമ്പന്‍മാരായ ഉറുഗ്വെയെ അമേരിക്ക 1-1 സമനിലയില്‍ തളച്ചു. കൊളംബിയ-വെനിസ്വേല മല്‍സരം ഗോള്‍രഹിത സമനിലയില്‍ കലാശിച്ചു.
RELATED STORIES
അസമില്‍ 1.29 ലക്ഷം പേരെ വിദേശികളായി പ്രഖ്യാപിച്ചു
11 Dec 2019 5:25 AM GMTപൗരത്വ ഭേദഗതി ബില്ലിനെതിരേ കേന്ദ്രത്തിന് അറുനൂറോളം പ്രമുഖരുടെ കത്ത്
11 Dec 2019 5:00 AM GMTഅപവാദ പ്രചാരണം: നിമിഷാ ഫാത്തിമയുടെ സുഹൃത്തിന്റെ കുടുംബം സൈബര്‍ സെല്ലില്‍ പരാതി നല്കി
11 Dec 2019 1:30 AM GMTഅസമില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്റെ വാഹനവ്യൂഹത്തിനു നേരെ ആക്രമണം
11 Dec 2019 12:18 AM GMTപൗരത്വ ഭേദഗതി ബില്ല്: താക്കീതായി ദക്ഷിണ കേരള ലജ്നത്തുല്‍ മുഅല്ലിമീന്റെ കൂറ്റന്‍ റാലി
10 Dec 2019 8:05 PM GMTപൗരത്വ ഭേദഗതി ബില്ല്: കോഴിക്കോട് വിപുലമായ പ്രതിഷേധ സമ്മേളനം നടത്തും- സമസ്ത
10 Dec 2019 7:56 PM GMT