Football

അറേബ്യന്‍ ഗള്‍ഫ് കപ്പ്: യുഎഇയെ തോല്‍പ്പിച്ച് ഖത്തര്‍ സെമിയില്‍ (വീഡിയോ)

രണ്ടിനെതിരേ 4 ഗോളുകള്‍ക്കാണ് നിലവിലെ ഏഷ്യന്‍ ചാംപ്യന്‍മാരായ ഖത്തര്‍ വിജയക്കൊടി പാറിച്ചത്.

അറേബ്യന്‍ ഗള്‍ഫ് കപ്പ്: യുഎഇയെ തോല്‍പ്പിച്ച് ഖത്തര്‍ സെമിയില്‍ (വീഡിയോ)
X

ദോഹ: ദോഹയില്‍ നടക്കുന്ന അറേബ്യന്‍ ഗള്‍ഫ് കപ്പിലെ വാശിയേറിയ മല്‍സരത്തില്‍ ആതിഥേയരായ ഖത്തര്‍ യുഎഇയെ പരാജയപ്പെടുത്തി സെമിയില്‍ പ്രവേശിച്ചു. രണ്ടിനെതിരേ 4 ഗോളുകള്‍ക്കാണ് നിലവിലെ ഏഷ്യന്‍ ചാംപ്യന്‍മാരായ ഖത്തര്‍ വിജയക്കൊടി പാറിച്ചത്.


ആദ്യപകുതിയില്‍തന്നെ വ്യക്തമായ ആധിപത്യം പുലര്‍ത്തിയ ഖത്തറിനുവേണ്ടി അക്രം അഫീഫ് രണ്ടും (20, 28 മിനിറ്റ്), ക്യാപ്റ്റന്‍ ഹസ്സന്‍ ഖാലിദ് ഹൈദോസ് 53ാം മിനിറ്റിലും കളിയവസാനിക്കാന്‍ 10 സെക്കന്റ് ബാക്കിനില്‍ക്കെ ഖത്തറിന്റെ നാലാം ഗോള്‍ കോഹുക്കിയുടെ ബൂട്ടില്‍നിന്നും യുഎഇയുടെ വലകുലുക്കി.


യുഎഇക്കുവേണ്ടി അലി മബ്കൂത്ത് ആണ് 33ാം മിനിറ്റിലും 76 ാം മിനിറ്റിലും രണ്ട് ഗോളുകളും നേടിയത്. ഇതൊടെ ഗ്രൂപ്പ് എയില്‍നിന്നും ഇറാഖും ഖത്തറും സെമിയിലേക്ക് യോഗ്യത നേടി. 4,3780 കാണികളാണ് ഇന്നത്തെ കളികാണാന്‍ സ്റ്റേഡിയത്തിലെത്തിയത്.

Next Story

RELATED STORIES

Share it