Football

അന്‍വര്‍ അലിയെ റെക്കോഡ് തുകയ്ക്ക് എടികെ സ്വന്തമാക്കി

നിലവില്‍ സൂപ്പര്‍ ഫോമിലുള്ള താരത്തെ എടികെ വീണ്ടും ഐഎസ്എല്ലിലേക്ക് എത്തിക്കുകയായിരുന്നു.

അന്‍വര്‍ അലിയെ റെക്കോഡ് തുകയ്ക്ക് എടികെ സ്വന്തമാക്കി
X


കൊല്‍ക്കത്ത: ഇന്ത്യന്‍ സെന്റര്‍ ബാക്ക് അന്‍വര്‍ അലി എടികെ മോഹന്‍ ബഗാനിലേക്ക് വരുന്നു. എഫ് സി ഗോവാ താരമായ അന്‍വര്‍ അലി നിലവില്‍ ഡല്‍ഹി എഫ്‌സിക്കായി ലോണില്‍ കളിക്കുകയാണ്. താരത്തെ 10 കോടിക്കാണ് എടികെ സ്വന്തമാക്കുന്നത്. ഇന്ത്യന്‍ ഫുട്‌ബോളില്‍ ഒരു ഇന്ത്യന്‍ താരത്തിനായി നല്‍കുന്ന റെക്കോഡ് തുകയാണ് അന്‍വര്‍ അലിക്കായി എടികെ നല്‍കുന്നത്. 2019ല്‍ ഹൃദയസംബന്ധമായ രോഗത്തെ തുടര്‍ന്ന് ഫുട്‌ബോളില്‍ നിന്ന് വിട്ടുനിന്ന അന്‍വര്‍ അലി അസുഖം ഭേദമായതിനെ തുടര്‍ന്ന് 2021-22 സീസണില്‍ എഫ് ഗോവയ്‌ക്കൊപ്പം തിരിച്ചുവരവ് നടത്തുകയായിരുന്നു. പിന്നീടാണ് ഡല്‍ഹിയ്ക്കായി ലോണില്‍ കളിച്ചത്. നിലവില്‍ സൂപ്പര്‍ ഫോമിലുള്ള താരത്തെ എടികെ വീണ്ടും ഐഎസ്എല്ലിലേക്ക് എത്തിക്കുകയായിരുന്നു.





Next Story

RELATED STORIES

Share it