Football

ഡി മരിയ യുവന്റസില്‍

യുനൈറ്റഡ് താരം പോള്‍ പോഗ്‌ബെയും യുവന്റസുമായി കരാറിലെത്തിയേക്കും.

ഡി മരിയ യുവന്റസില്‍
X


ടൂറിന്‍: പിഎസ്ജിയുടെ അര്‍ജന്റീനന്‍ സൂപ്പര്‍ താരം ഡി മരിയ പുതിയ സീസണില്‍ യുവന്റസിനായി കളിക്കും. ഒരു വര്‍ഷത്തേക്ക് ഫ്രീ ട്രാന്‍സ്ഫറിലാണ് കരാര്‍. 34കാരനായ മരിയ ഏഴ് വര്‍ഷങ്ങള്‍ പിഎസ്ജിയ്ക്കായി കളിച്ചിരുന്നു. 2014ല്‍ റയല്‍ മാഡ്രിഡില്‍ നിന്നാണ് പിഎസ്ജിയിലെത്തിയത്. 295 മല്‍സരങ്ങളില്‍ നിന്ന് 92 ഗോളുകള്‍ നേടിയിട്ടുണ്ട്. യുനൈറ്റഡ് താരം പോള്‍ പോഗ്‌ബെയും യുവന്റസുമായി കരാറിലെത്തിയേക്കും.




Next Story

RELATED STORIES

Share it