Football

ലീഗ് വണ്‍;വീണ്ടും നീസ് വില്ലന്‍; പിഎസ്ജിക്ക് തോല്‍വി

ഡെലോര്‍ട്ട് ആണ് നീസിനായി സ്‌കോര്‍ ചെയ്തത്.

ലീഗ് വണ്‍;വീണ്ടും നീസ് വില്ലന്‍; പിഎസ്ജിക്ക് തോല്‍വി
X


പാരിസ്: ഫ്രഞ്ച് ലീഗ് വണ്ണില്‍ പിഎസ്ജിക്ക് തോല്‍വി.ഫ്രഞ്ച് കപ്പില്‍ നിന്നും പിഎസ്ജിയെ പുറത്താക്കിയ നീസാണ് ഇന്ന് വീണ്ടും വില്ലനായത്. എതിരില്ലാത്ത ഒരു ഗോളിനാണ് നീസ് ജയിച്ചത്. 88ാം മിനിറ്റില്‍ ഡെലോര്‍ട്ട് ആണ് നീസിനായി സ്‌കോര്‍ ചെയ്തത്.



നീസ് ലീഗില്‍ 49 പോയിന്റുമായി രണ്ടാം സ്ഥാനത്താണ്. 62 പോയിന്റുമായി പിഎസ്ജി ഒന്നാമത് തുടരുന്നു.മല്‍സരത്തില്‍ ഡി മരിയ ഒരവസരം പാഴാക്കി. ലയണല്‍ മെസ്സി രണ്ട് ഷോട്ടുകള്‍ മാത്രമാണ് ടാര്‍ഗറ്റ് ചെയ്തത്.നെയ്മര്‍ക്കും മെസ്സിക്കും നീസിനെതിരേ കാര്യമായ പ്രകടനം നടത്താനായില്ല.




Next Story

RELATED STORIES

Share it