സാവിയുടെ ബാഴ്‌സയിലേക്കുള്ള വരവ് അനിശ്ചിതത്വത്തില്‍
സാവിയും ഇതേകുറിച്ച് പ്രതികരിച്ചിട്ടില്ല.

ക്യാംപ് നൗ: ഖത്തര്‍ ക്ലബ്ബ് അല്‍ സാദിന്റെ കോച്ച് സാവി ഹെര്‍ണാണ്ടസിന്റെ ബാഴ്‌സയിലേക്കുള്ള വരവ് അനിശ്ചിതത്തില്‍. സാവിയ്ക്കായി ബാഴ്‌സ ഓഫര്‍ മുന്നോട്ട് വച്ചിട്ടില്ലെന്ന് അല്‍ സാദ് ക്ലബ്ബ് അറിയിച്ചു. സാവിയുമായി അല്‍ സാദ് ക്ലബ്ബിന് രണ്ട് വര്‍ഷത്തെ കൂടി കരാര്‍ ശേഷിക്കുന്നുണ്ട്. സാവിയെ ബാഴ്‌സ സ്വീകരിക്കുന്ന പക്ഷം അല്‍ സാദ് ക്ലബ്ബിന് നഷ്ടപരിഹാരം നല്‍കണം. ബാഴ്‌സ നല്‍കാത്ത പക്ഷം സാവി അല്‍സാദ് ക്ലബ്ബിന് നഷ്ടപരിഹാരം നല്‍കണം. എന്നാല്‍ ബാഴ്‌സ ഇതിന് തയ്യാറല്ലെന്നാണ് റിപ്പോര്‍ട്ട്. അതിനിടെ ബാഴ്‌സ ഇതുവരെ ക്ലബ്ബിനെ സമീപിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. സാവിയും ഇതേകുറിച്ച് പ്രതികരിച്ചിട്ടില്ല. നിലവില്‍ ഖത്തര്‍ ലീഗില്‍ മുന്നിലുള്ള അല്‍സാദിനെ കിരീടമണിയിക്കുക എന്നതാണ് മുന്‍ ബാഴ്‌സാ താരമായ സാവിയുടെ ലക്ഷ്യമെന്നും സാവി അതിനുള്ള തയ്യാറെടുപ്പിലാണെന്നും അല്‍സാദ് ക്ലബ്ബ് അറിയിച്ചു. തന്റെ ജോലിയിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും താന്‍ ബാഴ്‌സയുമായി ഇതുവരെ ചര്‍ച്ച നടത്തിയിട്ടില്ലെന്നും സാവി അറിയിച്ചു.
RELATED STORIES
ഉദ്ദവ് താക്കറെയുടെ രാജിയില് സന്തോഷമില്ലെന്ന് ശിവസേനാ വിമതര്
30 Jun 2022 3:30 AM GMTബീഹാര്: ഉവൈസിയുടെ പാര്ട്ടിയിലെ 4 എംഎല്എമാര് ആര്ജെഡിയിലേക്ക്
30 Jun 2022 2:56 AM GMTബാലുശ്ശേരിയില് യുവാവിന് മര്ദ്ദനമേറ്റ സംഭവം: ഗോത്രവര്ഗ കമ്മീഷന്...
30 Jun 2022 2:14 AM GMTജനതാദള് സെക്കുലര് പിന്തുണ ദ്രൗപദി മുര്മുവിന്
30 Jun 2022 2:09 AM GMTചിന്തിക്കൂ ഇതാണോ ഇന്ത്യയുടെ സ്വപ്നം? മഹാരാഷ്ട്രമുഖ്യമന്ത്രിയുടെ...
30 Jun 2022 1:59 AM GMT'ഇന്ന് വരേണ്ട, സത്യപ്രതിജ്ഞാച്ചടങ്ങിനെത്തിയാല് മതി': ശിവസേനാ...
30 Jun 2022 1:28 AM GMT