Football

യുവന്റസിന്റെ ചാംപ്യന്‍സ് ലീഗ് സ്വപ്‌നങ്ങള്‍ക്ക് അയാകസ് അന്ത്യം കുറിച്ചു

ഇന്ന് നടന്ന ക്വാര്‍ട്ടര്‍ രണ്ടാം പാദത്തില്‍ 2-1ന് തോല്‍പ്പിച്ചാണ് യുവന്റസിനെ അയാകസ് കെട്ടുകെട്ടിച്ചത്. ഇരുപാദങ്ങളിലുമായി 2-3ന്റെ ജയമാണ് അയാകസ് നേടിയത്. ആദ്യപാദമല്‍സരം 1-1സമനിലയിലായിരുന്നു. യുവന്റസിനായി ഏക ഗോള്‍ നേടിയത് ക്രിസ്റ്റിയാനോ റൊണാള്‍ഡോ ആയിരുന്നു.

യുവന്റസിന്റെ ചാംപ്യന്‍സ് ലീഗ് സ്വപ്‌നങ്ങള്‍ക്ക് അയാകസ് അന്ത്യം കുറിച്ചു
X

ടൂറിന്‍: ചാംപ്യന്‍സ് ലീഗ് എന്ന യുവന്റസിന്റെ സ്വപ്‌നങ്ങള്‍ ഡച്ച് ക്ലബ്ബ് അയാകസ് തല്ലിതകര്‍ത്തു. ഇന്ന് നടന്ന ക്വാര്‍ട്ടര്‍ രണ്ടാം പാദത്തില്‍ 2-1ന് തോല്‍പ്പിച്ചാണ് യുവന്റസിനെ അയാകസ് കെട്ടുകെട്ടിച്ചത്. ഇരുപാദങ്ങളിലുമായി 2-3ന്റെ ജയമാണ് അയാകസ് നേടിയത്. ആദ്യപാദമല്‍സരം 1-1സമനിലയിലായിരുന്നു. യുവന്റസിനായി ഏക ഗോള്‍ നേടിയത് ക്രിസ്റ്റിയാനോ റൊണാള്‍ഡോ ആയിരുന്നു. വാന്‍ ഡി ബേക്ക്, മാത്തിയിസ് ഡി ലിറ്റ് എന്നിവരാണ് അയാകസിന്റെ ഗോളുകള്‍ നേടിയത്. മല്‍സരത്തിന്റെ തുടക്കം മുതല്‍ അയാക്‌സ് ആണ് ഉണര്‍ന്ന് കളിച്ചത്.

28ാം മിനിറ്റില്‍ പിയാനിക്കിന്റെ പാസ് വലയിലെത്തിച്ച് റൊണാള്‍ഡോ യുവന്റസിനെ മുന്നിലെത്തിച്ചു. എന്നാല്‍, ആറുമിനിറ്റുകള്‍ക്ക് ശേഷം വാന്‍ ഡി ബീക്ക് അയാകസിന് സമനില ഗോള്‍ നേടിക്കൊടുത്തു. ലീഡ് നേടാനുള്ള ശ്രമത്തിനായി രണ്ടാംപകുതിയില്‍ ഇരുടീമും ഉണര്‍ന്ന് കളിച്ചെങ്കിലും 67ാം മിനിറ്റില്‍ ഷോണെയുടെ അസിസ്റ്റില്‍ നിന്നും മാത്തിയിസ് ഡി ലിറ്റ് രണ്ടാം ഗോള്‍ നേടി. യുവന്റസിന്റെ പ്രതീക്ഷകള്‍ തകര്‍ത്ത ആ ഗോള്‍ നേട്ടത്തോടെ അയാകസ് ചാംപ്യന്‍സ് ലീഗ് സെമിയില്‍ പ്രവേശിച്ചു. 1997ന് ശേഷം ആദ്യമായാണ് അയാകസ് ചാംപ്യന്‍സ് ലീഗിന്റെ സെമിയില്‍ പ്രവേശിക്കുന്നത്. പ്രീക്വാര്‍ട്ടറില്‍ അഞ്ചുതവണ ചാംപ്യന്‍സ് ലീഗ് നേടിയ റയല്‍ മാഡ്രിഡിനെ തകര്‍ത്തായിരുന്നു അയാകസിന്റെ ക്വാര്‍ട്ടര്‍ പ്രവേശനം. റൊണാള്‍ഡോയുടെ ആദ്യ ക്ലബ്ബിനെയും നിലവിലെ ക്ലബ്ബിനെയും അയാക്‌സ് പുറത്താക്കി.

ചാംപ്യന്‍സ് ലീഗ് എന്ന ലക്ഷ്യവുമായാണ് മുന്‍ റയല്‍ മാഡ്രിഡ് താരമായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ യുവന്റസ് 2018ല്‍ ടീമിലെത്തിച്ചത്. ഇതുവരെ ടീമിന്റെ പ്രതീക്ഷകള്‍ക്കൊത്താണ് ക്രിസ്റ്റി കളിച്ചത്. എന്നാല്‍, ക്വാര്‍ട്ടറിലെ പുറത്താവാല്‍ റൊണാള്‍ഡോയ്ക്ക് ഭാവിയില്‍ ഏറെ വിമര്‍ശനങ്ങള്‍ക്ക് കാരണമായേക്കാം. അഞ്ച് ചാംപ്യന്‍സ് ലീഗ് നേടിയ താരമാണ് റൊണാള്‍ഡോ. റൊണോയുടെ ഈ കഴിവ് കൊണ്ടാണ് യുവന്റസ് അദ്ദേഹത്തെ ടീമിലെത്തിച്ചത്. 2015ന് ശേഷം ആദ്യമായാണ് യുവന്റസ് ക്വാര്‍ട്ടറില്‍ പുറത്താവുന്നത്. 2015ല്‍ റയല്‍മാഡ്രിഡിനോടാണ് യുവന്റസ് പുറത്തായത്. ഇന്ന് നടക്കുന്ന മാഞ്ചസ്റ്റര്‍ സിറ്റിടോട്ടന്‍ഹാം മല്‍സരത്തിലെ വിജയിയെയാണ് അയാകസ് സെമിയില്‍ നേരിടുക.

Next Story

RELATED STORIES

Share it