Football

ബ്ലാസ്റ്റേഴ്‌സിനോട് വിട പറഞ്ഞ് വാസ്‌ക്വസ്; ഇനി കളി ഗോവയ്ക്ക് വേണ്ടി

ഗോവയുടെ അടുത്ത സീസണിലേക്കുള്ള ആദ്യ വിദേശ സൈനിങാണ്.

ബ്ലാസ്റ്റേഴ്‌സിനോട് വിട പറഞ്ഞ് വാസ്‌ക്വസ്; ഇനി കളി ഗോവയ്ക്ക് വേണ്ടി
X


പനാജി: കേരളാ ബ്ലാസ്റ്റേഴ്‌സിനായി കഴിഞ്ഞ സീസണില്‍ തകര്‍പ്പന്‍ പ്രകടനം നടത്തിയ സ്പാനിഷ് താരം അല്‍വാരോ വാസ്‌ക്വസ് ക്ലബ്ബ് വിട്ടു. ബ്ലാസ്‌റ്റേഴ്‌സുമായുള്ള കരാര്‍ അവസാനിപ്പിച്ച താരം പുതിയ സീസണില്‍ എഫ് സി ഗോവയ്ക്കായി കളിക്കും. ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ഔദ്ദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലാണ് താരത്തിന്റെ വിടവാങ്ങല്‍ ട്വീറ്റ്. കഴിഞ്ഞ സീസണില്‍ താരം ബ്ലാസ്‌റ്റേഴ്‌സിനായി എട്ട് ഗോളുകളും രണ്ട് അസിസ്റ്റും നേടിയിരുന്നു. മഞ്ഞപ്പടയുടെ നിരവധി വിജയങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച താരമാണ്. ക്ലബ്ബില്‍ നിലനിര്‍ത്താന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഗോവയുടെ അടുത്ത സീസണിലേക്കുള്ള ആദ്യ വിദേശ സൈനിങാണ്.




Next Story

RELATED STORIES

Share it