ആഫ്ക്കോണ്‍; മാനെ ഗോളില്‍ സെനഗല്‍; ബൗഫല്‍ ഗോളില്‍ മൊറാക്കോ
ഈജിപ്ത് നൈജീരിയ നേരിടും.
BY FAR11 Jan 2022 6:02 AM GMT

X
FAR11 Jan 2022 6:02 AM GMT
യോണ്ടെ: ആഫ്രിക്ക കപ്പ് ഓഫ് നേഷന്‍സ് ടൂര്‍ണ്ണമെന്റില്‍ സെനഗലിന് വിജയതുടക്കം. സിംബാബ് വെയ്ക്കെതിരേ ഒരു ഗോളിന്റെ ജയമാണ് സെനഗല്‍ നേടിയത്. ലിവര്‍പൂള്‍ സൂപ്പര്‍ താരം സാദിയോ മാനെ ഇഞ്ചുറി ടൈമിന്റെ അവസാന നിമിഷത്തില്‍ നേടിയ പെനാല്‍റ്റിയാണ് സെനഗലിനെ തുണച്ചത്. മറ്റൊരു മല്‍സരത്തില്‍ ഘാനയെ എതിരില്ലാത്ത ഒരു ഗോളിന് മൊറാക്കോ തോല്‍പ്പിച്ചു. 82ാം മിനിറ്റില്‍ സോഫിയാനെ ബൗഫാല്‍ ആണ് മൊറാക്കോയുടെ വിജയഗോള്‍ നേടിയത്. ആഴ്സണല്‍ താരം ഒബമായങ്ങില്ലാതെ ഇറങ്ങിയ ഗബോണ്‍ കൊമോറോസിനെതിരേ ഒരു ഗോളിന്റെ ജയവും നേടി.
ഇന്ന് നടക്കുന്ന സൂപ്പര്‍ മല്‍സരങ്ങളില്‍ ഈജിപ്ത് നൈജീരിയയെയും നിലവിലെ ജേതാക്കളായ അള്‍ജീരിയ സിറാ ലിയോണിനെയും നേരിടും.
Next Story
RELATED STORIES
ജിദ്ദ പൊന്നാനി മുസ് ലിം ജമാഅത്ത് യാത്രയയപ്പ് നല്കി
26 Jun 2022 10:27 AM GMTഭക്തരിൽനിന്ന് പൂജാരിമാർ തട്ടിയത് കോടികൾ
26 Jun 2022 10:17 AM GMTഅസീര്‍ സോഷ്യല്‍ ഫോറം മെമ്പര്‍ഷിപ്പ് ക്യാമ്പയിന് ആവേശകരമായ തുടക്കം
26 Jun 2022 10:15 AM GMTകുവൈത്തില്‍ ഒരു മാസത്തിനിടയില്‍ പിടിയിലായത് 15 മില്ല്യണ്‍ ദിനാറിന്റെ...
26 Jun 2022 9:56 AM GMTപഞ്ചാബ് ഉപതിരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടിക്ക് പരാജയം, യുപിയില്‍...
26 Jun 2022 9:48 AM GMT'എന്റെ കൈയില്‍ വലിയ ചതവുണ്ട്': ഗുജറാത്ത്പോലിസ് തന്നെ മര്‍ദ്ദിച്ചെന്ന് ...
26 Jun 2022 8:50 AM GMT