ആഫ്‌ക്കോണ്‍ ദുരന്തം; തിക്കിലും തിരക്കിലും പെട്ട് എട്ട് മരണം
അതിനിടെ കൊമോറോസിനെ 2-1ന് പരാജയപ്പെടുത്തി കാമറൂണ്‍ ആഫ്‌ക്കോണിന്റെ ക്വാര്‍ട്ടറില്‍ കടന്നു.

യോണ്ടെ: ആഫ്രിക്കന്‍ കപ്പ് ഓഫ് നേഷന്‍സ് നടക്കുന്ന സ്റ്റേഡിയത്തിന് മുന്നിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് എട്ട് പേര്‍ മരിക്കുകയും 50ലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ആതിഥേയരായ കാമറൂണും-കൊമോറോസും ഏറ്റുമുട്ടുന്ന സമയത്താണ് അപകടം ഉണ്ടായത്. സ്റ്റേഡിയത്തിന്റെ ഒരു ഗെയ്റ്റിലൂടെ ജനക്കൂട്ടം പ്രവേശിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം. മല്‍സരത്തിന് നിശ്ചിത ശതമാനം പേര്‍ക്കായിരുന്നു പ്രവേശനം. എന്നാല്‍ കാമറൂണിന്റെ മല്‍സരമായതിനാല്‍ 80 ശതമാനം പേര്‍ക്ക് പ്രവേശനം അനുവദിച്ചിരുന്നു. ഇതേ തുടര്‍ന്ന് വന്‍ജനക്കൂട്ടമായിരുന്നു സ്റ്റേഡിയത്തിന് പുറത്ത് തടിച്ച് കൂടിയത്.
അതിനിടെ കൊമോറോസിനെ 2-1ന് പരാജയപ്പെടുത്തി കാമറൂണ്‍ ആഫ്‌ക്കോണിന്റെ ക്വാര്‍ട്ടറില്‍ കടന്നു. മറ്റൊരു പ്രീക്വാര്‍ട്ടറില്‍ ഗുനിയെ എതിരില്ലാത്ത ഒരു ഗോളിന് ഗാംബിയ പരാജയപ്പെടുത്തി ക്വാര്‍ട്ടര്‍ ഉറപ്പിച്ചു.
RELATED STORIES
ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത സംഭവം: കെ എന്‍ എ ഖാദറിന് മുസ്ലിം...
26 Jun 2022 12:06 PM GMTമല്‍സര ഓട്ടം തടയാന്‍ 'ഓപറേഷന് റേസ്'; ജൂലൈ അഞ്ചുവരെ മോട്ടോര്‍വാഹന...
26 Jun 2022 11:46 AM GMTജൂണ്‍ 27 പ്രതിഷേധദിനം: തീസ്ത സെതല്‍വാദിന്റെയും ആര് ബി...
26 Jun 2022 11:39 AM GMTടി സിദ്ദിഖ് എംഎല്‍എയുടെ ഗണ്മാന് സസ്പെന്ഷന്
26 Jun 2022 11:32 AM GMTകേസുകള്‍ പിന്‍വലിച്ച് ടീസ്തയെയും ആര് ബി ശ്രീകുമാറിനെയും...
26 Jun 2022 11:24 AM GMTകാലിത്തൊഴുത്തില്‍ നിര്‍മിക്കാന്‍ പിഡബ്ല്യുഡി വക 42.90 ലക്ഷം!;...
26 Jun 2022 11:17 AM GMT