Football

ആഫ്‌ക്കോണ്‍; സെമി ലൈന്‍ അപ്പ്; ബുര്‍ക്കിനോ-സെനഗല്‍, കാമറൂണ്‍- ഈജിപ്ത്

കളമൊരുങ്ങുന്നത് ലിവര്‍പൂള്‍ ജോഡികളായ മാനെ-സലാഹ് പോരാട്ടത്തിനാണ്.

ആഫ്‌ക്കോണ്‍; സെമി ലൈന്‍ അപ്പ്; ബുര്‍ക്കിനോ-സെനഗല്‍, കാമറൂണ്‍- ഈജിപ്ത്
X


യോണ്ടെ: ആഫ്രിക്കന്‍ നേഷന്‍സ് കപ്പ് സെമി ഫൈനല്‍ മല്‍സരങ്ങള്‍ക്ക് ഇന്ന് തുടക്കമാവും. ഇന്ന് രാത്രി നടക്കുന്ന ആദ്യ സെമിയില്‍ ഭീമന്‍മാരായ സെനഗല്‍ ബുര്‍ക്കിനോ ഫാസോയെ നേരിടും. സൂപ്പര്‍ താരം സാദിയോ മാനെയുടെ ചിറകിലേറി വരുന്ന സെനഗലിന് കിരീടത്തില്‍ കുറഞ്ഞ ലക്ഷ്യങ്ങളില്ല. മാനെയ്‌ക്കൊപ്പം ചെല്‍സിയുടെ ലോകോത്തര ഗോളി എഡ്വാര്‍ഡ് മെന്‍ഡി, ക്രിസ്റ്റല്‍ പാലസിന്റെ മദ്ധ്യനിര താരം ചിക്കോ കൗയാറ്റെ, വാറ്റ്‌ഫോഡിന്റെ ഫോര്‍വേഡ് ഇസ്മായില്‍ സര്‍ എന്നിവരുടെ സെനഗലിന്റെ ആദ്യ ആഫ്‌ക്കോണ്‍ കിരീടമെന്ന ലക്ഷ്യത്തിനായി മുന്നിലുണ്ട്.

രണ്ടാം സെമി നാളെ രാത്രിയാണ്. ആതിഥേയരായ കാമറൂണും ലിവര്‍പൂള്‍ സൂപ്പര്‍ താരം മുഹമ്മദ് സലാഹ്ക്ക് കീഴില്‍ ഇറങ്ങുന്ന ഈജിപ്തുമാണ് ഏറ്റുമുട്ടുക.ആറ് തവണ കിരീടം നേടിയ ഈജിപ്ത് കപ്പ് ഫേവററ്റുകളുമാണ്. ഫൈനലില്‍ ഈജിപ്തും സെനഗലും എത്തിയാല്‍ കളമൊരുങ്ങുന്നത് ലിവര്‍പൂള്‍ ജോഡികളായ മാനെ-സലാഹ് പോരാട്ടത്തിനാണ്.


Next Story

RELATED STORIES

Share it