ബ്രസീലിനൊപ്പമില്ല; അര്‍ജന്റീന കോപ്പയില്‍ കളിക്കും
ഇതിനിടെ ടീറ്റെയെ കോച്ച് സ്ഥാനത്ത് നിന്ന് നീക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ട്.

ബ്യൂണസ് ഐറിസ്: കോപ്പാ അമേരിക്കയില്‍ കളിക്കില്ലെന്ന ബ്രസീലിന്റെ തീരുമാനത്തിനൊപ്പം നില്‍ക്കില്ലെന്ന് അര്‍ജന്റീനന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ . അര്‍ജന്റീന ഇത്തവണത്തെ കോപ്പയില്‍ സഹകരിക്കുമെന്നും അസോസിയേഷന്‍ അറിയിച്ചു. നേരത്തെ ബ്രസീലിലെ കൊവിഡ് അതിവ്യാപനത്തെ തുടര്‍ന്ന് താരങ്ങള്‍ കോപ്പയില്‍ കളിക്കില്ലെന്ന് അറിയിച്ചിരുന്നു. തുടര്‍ന്ന് പിന്തുണയ്ക്ക് വേണ്ടി അര്‍ജന്റീനയെയും ഉറുഗ്വെയെയും ബ്രസീല്‍ സമീപിച്ചിരുന്നു. എന്നാല്‍ പിന്തുണ നിഷേധിച്ചുകൊണ്ട് അര്‍ജന്റീന തീരുമാനം അറിയിക്കുകയായിരുന്നു.
ടൂര്‍ണ്ണമെന്റ് നടക്കുന്ന ബ്രസീലില്‍ ഫുട്‌ബോള്‍ അസോസിയേഷനിലും വിവാദം തുടരുകയാണ്. ടൂര്‍ണ്ണമെന്റുമായി മുന്നോട്ട് പോവാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുകയാണ്. എന്നാല്‍ ചില സംസ്ഥാനങ്ങളിലെ മേയര്‍മാര്‍ സര്‍ക്കാരിനെതിരേ രംഗത്ത് വന്നിട്ടുണ്ട്. എന്നാല്‍ കോച്ച് ടീറ്റെയും താരങ്ങളും എതിര്‍പ്പുമായി രംഗത്തുണ്ട്. ഇതിനിടെ ടീറ്റെയെ കോച്ച് സ്ഥാനത്ത് നിന്ന് നീക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ട്.
RELATED STORIES
'പ്രായം കൂട്ടിക്കാണിച്ച് ഇനി ഇന്‍സ്റ്റഗ്രാമില്‍ കയറാമെന്ന് കരുതേണ്ട'
27 Jun 2022 7:45 PM GMT1999 രൂപ പ്രീപെയ്ഡ് പ്ലാനില്‍ ഒരുവര്‍ഷം വാലിഡിറ്റി, 600 ജിബി ഡാറ്റ;...
27 Jun 2022 4:18 PM GMTഡിലീറ്റ് ചെയ്ത സന്ദേശം തിരിച്ചെടുക്കാം; വരുന്നു വാട്സ് ആപ്പില്‍ പുതിയ ...
5 Jun 2022 5:38 AM GMTഈ മൂന്ന് ആപ്പുകള്‍ നിങ്ങളുടെ ഫോണിലുണ്ടെങ്കില്‍ ഉടന്‍ നീക്കുക;...
23 May 2022 6:33 PM GMTഗ്രൂപ്പില്‍ 512 അംഗങ്ങള്‍, രണ്ട് ജിബി ഫയലുകള്‍ അയക്കാം, അഡ്മിന്...
15 May 2022 6:14 PM GMTബിഎസ്എന്‍എലും 4ജിയിലേക്ക്; കേരളത്തില്‍ ആദ്യഘട്ടം നാല് ജില്ലകളില്‍
20 April 2022 5:38 PM GMT