- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സമ്മര്‍ ട്രാന്‍സ്ഫറില്‍ മൂന്ന് സീരി എ താരങ്ങളെ ലക്ഷ്യമിട്ട് ചെല്‍സി
BY BSR21 March 2020 9:10 AM GMT

X
BSR21 March 2020 9:10 AM GMT
സ്റ്റാംഫോഡ്: സമ്മര്‍ ട്രാന്‍സ്ഫറില്‍ വന്‍ താരങ്ങളെ സ്വന്തമാക്കാനൊരുങ്ങി ചെല്‍സി. ഇറ്റാലിയന്‍ സീരി എയിലെ ക്ലബ്ബുകളില്‍ നിന്നാണ് ചെല്‍സി താരങ്ങളെ വാങ്ങാനൊരുങ്ങുന്നത്. കഴിഞ്ഞ തവണ ട്രാന്‍സ്ഫര്‍ വിപണിയില്‍ ഇറങ്ങാതിരുന്ന ചെല്‍സി ഇത്തവണ ഫ്രാങ്ക് ലംപാര്‍ഡിനു കീഴില്‍ 200 മില്ല്യണ്‍ യൂറോയുമായാണ് ഇറങ്ങുന്നത്. നിലവില്‍ പ്രീമിയര്‍ ലീഗില്‍ അഞ്ചാം സ്ഥാനത്തുള്ള ചെല്‍സിക്ക് മൂന്ന് താരങ്ങള്‍ കൂടി എത്തുന്നതോടെ ടീമിന് കരുത്താകും. എസി മിലാന്‍ ഗോള്‍ കീപ്പര്‍ ജിയാന്‍ ലൂജി ഡൊനാറുമ്മാ, സസുഓള താരം ജെര്‍മി ബോഗാ, ലാസിയോ താരം ഫ്രാന്‍സിസ്‌കോ അസെര്‍ബി എന്നിവരെയാണ് ചെല്‍സി ഇത്തവണ ലക്ഷ്യംവച്ചിരിക്കുന്നത്. കരാറുമായി താരങ്ങളെ സമീപിച്ചിട്ടുണ്ടെന്നും ദൗത്യം വിജയമായിരിക്കുമെന്നും കോച്ച് ലംപാര്‍ഡ് അറിയിച്ചു.
Next Story












