Football

2026 ഫിഫ ലോകകപ്പ്: ഗ്രൂപ്പ് നറുക്കെടുപ്പ് പൂര്‍ത്തിയായി

2026 ഫിഫ ലോകകപ്പ്: ഗ്രൂപ്പ് നറുക്കെടുപ്പ് പൂര്‍ത്തിയായി
X

വാഷിങ്്ടണ്‍: വാഷിങ്്ടണ്‍ ഡിസിയില്‍ ഇന്നലെ 2026 ഫിഫ ലോകകപ്പിന്റെ ഗ്രൂപ്പ് നറുക്കെടുപ്പ് പൂര്‍ത്തിയായി. 48 ടീമുകള്‍ മാറ്റുരയ്ക്കുന്ന ടൂര്‍ണമെന്റില്‍ 12 ഗ്രൂപ്പുകളിലായിട്ടുള്ള പോരാട്ടങ്ങള്‍ക്കാണ് അരങ്ങൊരുങ്ങുന്നത്. ആതിഥേയരായ മെക്‌സിക്കോ ഗ്രൂപ്പ് എയില്‍ ദക്ഷിണ കൊറിയ, ദക്ഷിണാഫ്രിക്ക എന്നിവര്‍ക്കൊപ്പം കളിക്കും. യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഗ്രൂപ്പ് ഡിയില്‍ ഓസ്ട്രേലിയ, പരാഗ്വേ എന്നിവരെ നേരിടും. നിലവിലെ ചാംപ്യന്‍മാരായ അര്‍ജന്റീന ഗ്രൂപ്പ് ജെയില്‍ ഓസ്ട്രിയ, അള്‍ജീരിയ, ജോര്‍ദാന്‍ എന്നിവര്‍ക്കൊപ്പമാണ്. അര്‍ജന്റീനയുടെ ആദ്യ മല്‍സരം അള്‍ജീരിയയ്ക്കെതിരെയാണ്.

ഗ്രൂപ്പ് ഐയില്‍ ഫ്രാന്‍സും നോര്‍വേയും തമ്മിലുള്ള പോരാട്ടം ആദ്യഘട്ടത്തില്‍ തന്നെ തീ പാറിക്കും. കെലിയന്‍ എംബാപ്പെയും എര്‍ലിങ് ഹാളണ്ടും നേര്‍ക്കുനേര്‍ വരുന്നതോടെ മല്‍സരം ശ്രദ്ധേയമാകും. ഇംഗ്ലണ്ട് ഗ്രൂപ്പ് എല്ലില്‍ ക്രൊയേഷ്യയെ നേരിടുമ്പോള്‍, ബ്രസീല്‍ ഗ്രൂപ്പ് സിയില്‍ മൊറോക്കോ, സ്‌കോട്ട്‌ലന്‍ഡ് എന്നിവരെ നേരിടും.


Next Story

RELATED STORIES

Share it