Football

11 മലയാളി താരങ്ങള്‍; സൂപ്പര്‍ കപ്പിനുള്ള ബ്ലാസ്റ്റേഴ്‌സ് ടീമിനെ പ്രഖ്യാപിച്ചു

അഡ്രിയാന്‍ ലൂണ ഒഴികെയുള്ള വിദേശ താരങ്ങളെല്ലാം ടീമിനൊപ്പമുണ്ട്.

11 മലയാളി താരങ്ങള്‍; സൂപ്പര്‍ കപ്പിനുള്ള ബ്ലാസ്റ്റേഴ്‌സ് ടീമിനെ പ്രഖ്യാപിച്ചു
X


കോഴിക്കോട്: ഹീറോ സൂപ്പര്‍ കപ്പിനുള്ള 29 അംഗ ടീമിനെ കേരളാ ബ്ലാസ്റ്റേഴ്‌സ് പ്രഖ്യാപിച്ചു.ജെസല്‍ കര്‍ണെയ്‌റോയാണ് ടീമിനെ നയിക്കുക. ടീമില്‍ 11 മലയാളി താരങ്ങളുണ്ട്. രാഹുല്‍ കെ പി, സഹല്‍ അബ്ദുല്‍ സമദ്, ശ്രീക്കുട്ടന്‍ എം എസ്, സച്ചിന്‍ സുരേഷ്, തേജസ് കൃഷ്ണ, മുഹമ്മദ് സഹീഫ്, മുഹമ്മദ് ഐമെന്‍, മുഹമ്മദ് അസ്ഹര്‍, ബിജോയ് വര്‍ഗീസ്, വിബിന്‍ മോഹനന്‍, നിഹാല്‍ സുധീഷ് എന്നിവരാണ് ടീമിലെ മലയാളി സാന്നിധ്യങ്ങള്‍. അപ്പോസ്തലോസ് ജിയാനു, പ്രഭ്‌സുഖന്‍ സിങ് ഗില്‍, വിക്ടര്‍ മോംഗില്‍, മാര്‍ക്കോ ലെസ്‌കോവിച്ച്, ഹോര്‍മിപാം റൂയിവ, ഇവാന്‍ കലിയുഷ്‌നി, ദിമിത്രിയോസ് ഡയമന്റകോസ്, ബ്രൈസ് ബ്രയാന്‍ മിറാന്‍ഡ, സൗരവ് മണ്ഡല്‍, ഡാനിഷ് ഫാറൂഖ്, ആയുഷ് അധികാരി, ജിക്‌സണ്‍ സിങ്, ബിദ്യാസാഗര്‍, നിഷു കുമാര്‍ എന്നിവരെല്ലാം ടീമില്‍ ഇടം നേടിയിട്ടുണ്ട്. ഈ മാസം എട്ടിനാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ ആദ്യ മല്‍സരം. ഐ ലീഗ് ചാംപ്യന്‍മാരായ റൗണ്ട് ഗ്ലാസ്സ് പഞ്ചാബാണ് എതിരാളികള്‍. അഡ്രിയാന്‍ ലൂണ ഒഴികെയുള്ള വിദേശ താരങ്ങളെല്ലാം ടീമിനൊപ്പമുണ്ട്.


Next Story

RELATED STORIES

Share it