ലൗ പ്രീത് സിങ് ബ്ലാസ്‌റ്റേഴ്‌സില്‍

പഞ്ചാബ് ജലന്ധര്‍ സ്വദേശി 21 കാരനായ ലൗ പ്രീത് സിങ്ങിന്റെ ഉയരം 195 സെന്റീമീറ്ററാണ്.

ലൗ പ്രീത് സിങ് ബ്ലാസ്‌റ്റേഴ്‌സില്‍

കൊച്ചി: ഇന്ത്യന്‍ ആരോസ് ഗോള്‍ കീപ്പറായിരുന്ന ലൗ പ്രീത് സിങ് കേരളാ ബ്ലാസ്‌റ്റേഴ്‌സുമായി കരാറില്‍ ഒപ്പുവച്ചു. പഞ്ചാബ് ജലന്ധര്‍ സ്വദേശി 21 കാരനായ ലൗ പ്രീത് സിങ്ങിന്റെ ഉയരം 195 സെന്റീമീറ്ററാണ്. കേരളാ ബ്ലാസ്‌റ്റേഴ്‌സ് ആരാധകരുടെ മുന്നില്‍ അവര്‍ക്കുവേണ്ടി കളിക്കുന്നതില്‍ ആഹ്ലാദമുണ്ടെന്ന് ലൗ പ്രീത് സിങ് പറഞ്ഞു. ശാരീരികഘടനയിലുള്ള പ്രത്യേകതയ്‌ക്കൊപ്പം മികച്ച സാങ്കേതിക വൈഭവവും ലൗ പ്രീത് സിങ്ങിനെ മറ്റ് ഇന്ത്യന്‍ ഗോള്‍ കീപ്പര്‍മാരില്‍നിന്നും വ്യത്യസ്തനാക്കുന്നതായി കേരളാ ബ്ലാസ്‌റ്റേഴ്‌സിന്റെ ഹെഡ് ഗോള്‍ കീപ്പര്‍ കോച്ച് റോറി ഗ്രാന്‍ഡ് അഭിപ്രായപ്പെട്ടു. യുവകളിക്കാരെ കൂടുതലായി ഉള്‍പ്പെടുത്തി അടുത്ത സീസണ്‍ ഊര്‍ജസ്വലമാക്കാനാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ ശ്രമം.

RELATED STORIES

Share it
Top