Feature

രോഹിത്തിനെ പൂട്ടാന്‍ കോഹ്‌ലി കെണിയൊരുക്കുന്നു; ബിസിസിഐക്ക് തുറന്ന കത്ത്

ഡ്രസ്സിങ് റൂമിലും ഗ്രൗണ്ടിലും താരങ്ങള്‍ തമ്മില്‍ അഭിപ്രായ വ്യത്യാസങ്ങളും ഉണ്ടാവാറുണ്ട്.

രോഹിത്തിനെ പൂട്ടാന്‍ കോഹ്‌ലി കെണിയൊരുക്കുന്നു; ബിസിസിഐക്ക് തുറന്ന കത്ത്
X


മുംബൈ: ട്വന്റി-20 ലോകകപ്പോടെ ഇന്ത്യന്‍ ടീമിന്റെ നായകസ്ഥാനം ഒഴിയുമെന്ന് പ്രഖ്യാപിച്ച വിരാട് കോഹ്‌ലി വൈസ് ക്യാപ്റ്റന്‍ രോഹിത്ത് ശര്‍മ്മയ്‌ക്കെതിരേ ഒളിയമ്പറിഞ്ഞാണ് രാജിവയ്ക്കുന്നത്. ടീമിന്റെ വൈസ് ക്യാപ്റ്റനായ രോഹിത്ത് ശര്‍മ്മയെ ആ പദവയില്‍ നിന്ന് നീക്കണമെന്നാണ് കോഹ്‌ലി ബിസിസിഐയോടെ അഭ്യര്‍ത്ഥിച്ചത്. ബിസിസിഐക്ക് അയച്ച തുറന്ന കത്തിലാണ് താരം ഇങ്ങനെ ഒരു ആവശ്യം ഉന്നയിച്ചത്. 34കാരനായ രോഹിത്ത് ടീമിനെ നയിക്കാന്‍ പ്രാപ്തനല്ലെന്നും യുവതാരങ്ങളെ ക്യാപ്റ്റനായി കൊണ്ടുവരണമെന്നുമാണ് കോഹ് ലിയുടെ ആവശ്യം. ഇതിനായി കെ എല്‍ രാഹുല്‍, ഋഷഭ് പന്ത് എന്നിവരുടെ പേരുകളും ക്യാപ്റ്റന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.രാഹുലിനെ ക്യാപ്റ്റനായും പന്തിനെ വൈസ് ക്യാപ്റ്റനായും നിലനിര്‍ത്താനാണ് വിരാടിന്റെ നിര്‍ദ്ദേശം.


രോഹിത്ത്-കോഹ്‌ലി തര്‍ക്കം ഇന്ത്യന്‍ ക്യാംപില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പേ ഉടലെടുത്തതാണ്. ഡ്രസ്സിങ് റൂമിലും ഗ്രൗണ്ടിലും താരങ്ങള്‍ തമ്മില്‍ അഭിപ്രായ വ്യത്യാസങ്ങളും ഉണ്ടാവാറുണ്ട്. കോഹ്‌ലിയുടെ ഇടപെടലിനെ തുടര്‍ന്ന് രോഹിത്തിനെ ചില പരമ്പരകളില്‍ നിന്നും മാറ്റിയിരുന്നു. രോഹിത്തിന് കീഴില്‍ ട്വന്റിയില്‍ ഇന്ത്യക്ക് മികച്ച റെക്കോഡുമുണ്ട്. ഇത് രോഹിത്തിന് നായകപദവിയിലേക്ക് അനുകൂലമാക്കുന്നു. എന്നാല്‍ കോഹ്‌ലി ഇതില്‍ അസ്വസ്ഥനുമാണ്.




Next Story

RELATED STORIES

Share it