Feature

അതിഥി അശോക്; ഗോള്‍ഫിലെ ഭാവി ഇന്ത്യന്‍ വാഗ്ദാനം

എന്നാല്‍ മോശം കാലവസ്ഥയും നിര്‍ഭാഗ്യവും താരത്തിന് തിരിച്ചടിയായി.

അതിഥി അശോക്; ഗോള്‍ഫിലെ ഭാവി ഇന്ത്യന്‍ വാഗ്ദാനം
X


ടോക്കിയോ: ഒളിംപിക്‌സില്‍ ആരും പ്രതീക്ഷ വയ്ക്കാത്ത താരമായിരുന്നു ഇന്ത്യയുടെ അതിഥി അശോക്. ഇന്ത്യയില്‍ അത്ര പ്രചാരമില്ലാത്ത ഗോള്‍ഫിന് ആരും പ്രാധാന്യവും നല്‍കിയില്ല. എന്നാല്‍ ഏവരെയും ഞെട്ടിച്ചു കൊണ്ടാണ് കര്‍ണ്ണാടകയുടെ അതിഥി അശോക് ടോക്കിയോയിലെ താരമായത്. കൈയ്യെത്തും ദൂരത്താണ് താരത്തിന് ഇന്ന് വെങ്കലം നഷ്ടപ്പെട്ടത്. തുടക്കം മുതലേ അതിഥി വന്‍ മുന്നേറ്റമാണ് നടത്തിയത്. യോഗ്യതാ റൗണ്ടുകളില്‍ എല്ലാവരെയും ഞെട്ടിച്ചാണ് അതിഥി കുതിച്ചത്. ഇന്ന് വനിതകളുടെ സ്‌ട്രോക്ക് പ്ലേ ഫൈനലില്‍ നേരിയ പോയിന്റ് വ്യത്യാസത്തില്‍ താരം നാലാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. ഇന്ന് രാവിലെ വരെ ഇന്ത്യ അതിഥിയിലൂടെ സ്വര്‍ണവും പ്രതീക്ഷിച്ചു. എന്നാല്‍ മോശം കാലവസ്ഥയും നിര്‍ഭാഗ്യവും താരത്തിന് തിരിച്ചടിയായി.


ഇന്ത്യയില്‍ അധികം ആരും കാണാത്ത ഗോള്‍ഫ് മല്‍സരങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ രാജ്യത്ത് കണ്ടത് ലക്ഷകണക്കിന് പേരാണ്. അതിഥിയുടെ മെഡല്‍ നേട്ടത്തിന് വേണ്ടിയായിരുന്നു ഈ കാഴ്ച. ഗോള്‍ഫ് വനിതാ വിഭാഗം സ്വര്‍ണം അമേരിക്കയുടെ നെലി കോര്‍ഡയ്ക്കാണ്. അതിഥി അശോകിന്റെ പ്രകടനം സ്വര്‍ണത്തിന് തുല്യമാണെന്നാണ് കോര്‍ഡ പറയുന്നത്. നിര്‍ഭാഗ്യം മാത്രമാണ് അതിഥിക്ക് തിരിച്ചടിയായത്. കനത്ത ചൂടിനെ അവഗണിച്ച് താരം മികച്ച മുന്നേറ്റമാണ് നടത്തിയത്. എതിരാളികളെ എല്ലാ അര്‍ത്ഥത്തിലും ഭയപ്പെടുത്താന്‍ അതിഥിക്കായി. ഗോള്‍ഫ് ഫൈനലിലെ മിന്നും പ്രകടനത്തെ തുടര്‍ന്ന് താരം ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ നമ്പര്‍ വണ്‍ താരമാണ്. ലോക 200 നമ്പര്‍ താരമാണ് അതിഥി. എന്നാല്‍ ടോക്കിയോയിലെ പ്രകടനത്തോടെ താരം റാങ്കിങില്‍ വന്‍ മുന്നേറ്റം നടത്തും.




Next Story

RELATED STORIES

Share it