Feature

ചെല്‍സിയുടെ കിരീടത്തിന് പിന്നിലെ വന്‍ മതില്‍- നഗോള കാന്റെ

വരും ദിവസങ്ങളില്‍ യൂറോയില്‍ ഫ്രഞ്ച് ടീമിന്റെ മധ്യനിരയിലൂടെ ഫുട്‌ബോള്‍ പ്രീമികള്‍ക്ക് താരത്തെ കാണാം.

ചെല്‍സിയുടെ കിരീടത്തിന് പിന്നിലെ വന്‍ മതില്‍- നഗോള കാന്റെ
X


പോര്‍ട്ടോ: ചാംപ്യന്‍സ് ലീഗ് കിരീടത്തില്‍ ആദ്യമായി മുത്തമിടാമെന്ന മാഞ്ച്‌സറ്റര്‍ സിറ്റിയുടെ മോഹങ്ങള്‍ തല്ലിക്കെടുത്തി കിരീടം ചെല്‍സി നേടിയപ്പോള്‍ അതിലെ താരമായത് നഗോള കാന്റെയെന്ന ഫ്രഞ്ച് താരമാണ്. ഏകപക്ഷീയമായ കായ് ഹെവര്‍ട്‌സിന്റെ ഏക ഗോളിലാണ് നീലപ്പട ഇന്ന് കിരീടം നേടിയത്. എന്നാല്‍ ലോക പ്രശ്‌സതമായ സിറ്റിയുടെ ആക്രമണ നിരയെ പിടിച്ചുകെട്ടിയ നഗോള കാന്റെയാണ് മല്‍സരത്തിലെ യഥാര്‍ത്ഥ വിജയി. നിലവില്‍ ലോക ഫുട്‌ബോളിലെ ഏറ്റവും മികച്ച മധ്യനിരക്കാരനായ കാന്റെയ്ക്ക് മുന്നില്‍ ഫില്‍ ഫോഡന്‍, സ്‌റ്റെര്‍ലിങ്, സില്‍വ, ഡി ബ്രൂണി, ഫെര്‍ണാഡിനോ, ഗുണ്‍ഡോങ് എന്നിവര്‍ നിസാഹയരായി നില്‍ക്കുന്നതാണ് പോര്‍ട്ടോയില്‍ കാണാന്‍ കഴിഞ്ഞത്.

എതിര്‍ താരത്തിന്റെ കാലില്‍ നിന്നും പന്ത് സ്വന്തമാക്കുന്നതില്‍ കാന്റെയോളം മിടുക്ക് മറ്റാര്‍ക്കുമില്ല. ടീമിന്റെ മുന്നേറ്റ നിരയിലേക്ക് പന്ത് എത്തിക്കുന്നതിലെ മിടുക്കും പ്രശംസനീയമാണ്. കാന്റെയുടെ കാലില്‍ നിന്നും ചെല്‍സി സ്‌ട്രൈക്കേഴ്‌സ് ഇന്നും നിരവധി അവസരങ്ങളാണ് ലഭിച്ചത്. ലക്ഷ്യത്തിലെത്തിക്കുന്നതിലെ ചെല്‍സി പാളിച്ചകളാണ് അവരെ വലിയ ജയത്തില്‍ നിന്നും പിന്നോട്ടുവലിച്ചത്.


ചെല്‍സിക്ക് മുന്നേ ലെസ്റ്ററിന് വേണ്ടിയാണ് താരം കളിച്ചത്.2016ല്‍ ഏവരെയും ഞെട്ടിച്ച് കുട്ടിപ്പടയായ ലെസ്റ്റര്‍ സിറ്റി പ്രീമിയര്‍ ലീഗ് കിരീടം നേടിയപ്പോള്‍ അതിന് ചുക്കാന്‍ പിടിച്ചതും കാന്റെയുടെ മികവായിരുന്നു. തൊട്ടടുത്ത വര്‍ഷം തന്നെ ചെല്‍സി നാല് വര്‍ഷത്തെ കരാറില്‍ കാന്റെയെ സ്വന്തമാക്കുയായിരുന്നു. ഇതോടെ ലെസ്റ്ററിന്റെ തകര്‍ച്ചയും തുടങ്ങി. 2017ല്‍ ചെല്‍സി എഫ് എ കപ്പും യൂറോപ്പാ ലീഗും നേടിയതും കാന്റെയുടെ പ്രകടനത്തില്‍ നിന്നായിരുന്നു. നിലവിലെ ചെല്‍സിയുടെ വിജയങ്ങളിലെ മധ്യനിരയിലെ സ്ഥിരം സാന്നിധ്യമാണ് കാന്റെ.കോച്ച് ടുഷേലിന്റെ ഏറ്റവും വിശ്വസ്തന്‍.


ചാംപ്യന്‍സ് ലീഗിലെ ക്വാര്‍ട്ടര്‍, സെമി മല്‍സരങ്ങളില്‍ അത്‌ലറ്റിക്കോ മാഡ്രിഡ്, റയല്‍ മാഡ്രിഡ് എന്നിവര്‍ക്കെതിരേയുള്ള കാന്റെയുടെ പ്രകടനവും ഏറെ പ്രശംസനീയമായിരുന്നു. കാന്റെ എന്ന താരത്തിന് ഫുട്‌ബോള്‍ ലോകത്ത് ശത്രുക്കളില്ല. ആരാധകര്‍ മാത്രമാണുള്ളത്. മനുഷ്യനോ മെഷീനോ എന്ന തലക്കെട്ടിലൂടെയാണ് ഈ ഫ്രഞ്ച് താരം അറിയപ്പെടുന്നത്. നേരത്തെ ബാലണ്‍ ഡി ഓര്‍ പുരസ്‌കാരത്തിനും കാന്റെയുടെ പേര് നിര്‍ദ്ദേശിക്കപ്പെട്ടിരുന്നു. വരും ദിവസങ്ങളില്‍ യൂറോയില്‍ ഫ്രഞ്ച് ടീമിന്റെ മധ്യനിരയിലൂടെ ഫുട്‌ബോള്‍ പ്രീമികള്‍ക്ക് താരത്തെ കാണാം.




Next Story

RELATED STORIES

Share it