Feature

2022 ട്വന്റി-20 ലോകകപ്പ് ; ഇന്ത്യയ്ക്ക് ആദ്യ എതിരാളി പാകിസ്താന്‍; ഫിക്‌സ്ച്ചര്‍ കാണാം

30 ന് ദക്ഷിണാഫ്രിക്കയോടാണ് ഇന്ത്യയുടെ മൂന്നാം മല്‍സരം.

2022 ട്വന്റി-20 ലോകകപ്പ് ; ഇന്ത്യയ്ക്ക് ആദ്യ എതിരാളി പാകിസ്താന്‍; ഫിക്‌സ്ച്ചര്‍ കാണാം
X


ദുബയ്: ഓസ്‌ട്രേലിയ ആതിഥേയത്വം വഹിക്കുന്ന ഈ വര്‍ഷത്തെ ട്വന്റി-20 ലോകകപ്പ് ഫിക്‌സച്ചര്‍ പുറത്ത് . ക്രിക്കറ്റ് ഓസ്‌ട്രേലിയയാണ് ഫിക്‌സച്ചര്‍ പുറത്ത് വിട്ടത്. ഒക്ടോബര്‍ 16 മുതലാണ് യോഗ്യതാ മല്‍സരങ്ങള്‍ . ഒക്ടോബര്‍ 22 മുതലാണ് സൂപ്പര്‍ 12 മല്‍സരങ്ങള്‍ അരങ്ങേറുക. ഉദ്ഘാടന മല്‍സരത്തില്‍ ഓസ്‌ട്രേലിയ ന്യൂസിലന്റുമായി ഏറ്റുമുട്ടും. ഒക്ടോബര്‍ 23ന് നടക്കുന്ന രണ്ടാമത്തെ മല്‍സരത്തില്‍ കൊമ്പ് കോര്‍ക്കുന്നത് ചിരവൈരികളായ ഇന്ത്യയും പാകിസ്താനും തമ്മിലാണ്.

കഴിഞ്ഞ ട്വന്റി ലോകകപ്പിലും ഇന്ത്യയുടെ ആദ്യ മല്‍സരം പാകിസ്താനെതിരേയായിരുന്നു.ലോകകപ്പ് ചരിത്രത്തില്‍ ആദ്യമായി ഇന്ത്യ പാകിസ്താനോട് പരാജയപ്പെട്ട മല്‍സരമായിരുന്നു ഇത്. ഇന്ത്യയുടെ രണ്ടാം മല്‍സരം ഗ്രൂപ്പ് എയിലെ റണ്ണറപ്പുമായാണ്. ശ്രീലങ്ക, നമീബിയ, ക്വാളിഫയര്‍ രണ്ട് ടീമുകളില്‍ ഒരാളാണ് ഇന്ത്യയുടെ രണ്ടാമത്തെ എതിരാളി. 30 ന് ദക്ഷിണാഫ്രിക്കയോടാണ് ഇന്ത്യയുടെ മൂന്നാം മല്‍സരം. നവംബര്‍ നാലിന് നടക്കുന്ന നാലാമത്തെ മല്‍സരത്തില്‍ ബംഗ്ലാദേശാണ് ഇന്ത്യയുടെ എതിരാളി. അഞ്ചാം മല്‍സരത്തില്‍ ഗ്രൂപ്പ് ബിയിലെ വിജയിയുമായാണ് ഇന്ത്യ പോരിടുക. വെസ്റ്റ്ഇന്‍ഡീസ്, സ്‌കോട്ട്‌ലന്റ്, രണ്ട് ക്വാളിഫയര്‍ ടീം എന്നിവരില്‍ ഒരാളാവും ഗ്രൂപ്പ് ബിയിലെ വിജയി.

12 ടീമുകള്‍ രണ്ട് ഗ്രൂപ്പുകളിലായി അണിനിരക്കും. ഓസ്‌ട്രേലിയ, അഫ്ഗാനിസ്ഥാന്‍, ഇംഗ്ലണ്ട്, ന്യൂസിലന്റ്, ഗ്രൂപ്പ് എയിലെ ചാംപ്യന്‍മാര്‍, ഗ്രൂപ്പ് ബിയിലെ രണ്ടാം സ്ഥാനക്കാര്‍ എന്നിവര്‍ അണിനിരക്കുന്ന ഗ്രൂപ്പ് ഒന്നാണ് മരണ ഗ്രൂപ്പ്. ഗ്രൂപ്പ് രണ്ടില്‍ ഇന്ത്യ, പാകിസ്താന്‍, ബംഗ്ലാദേശ്, ദക്ഷിണാഫ്രിക്ക, ഗ്രൂപ്പ് ബി ചാംപ്യന്‍മാര്‍, ഗ്രൂപ്പ് എയിലെ രണ്ടാം സ്ഥാനക്കാര്‍ എന്നിവര്‍ അണിനിരക്കും.





Next Story

RELATED STORIES

Share it