വിരമിക്കല്‍ പ്രഖ്യാപിച്ച് സാനിയാ മിര്‍സ
ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ മികസഡ് ഡബിള്‍സില്‍ ഇന്ത്യയുടെ തന്നെ രാജീവ് റാമുമായി കളിക്കും.

ദുബായ്: ഇന്ത്യന്‍ വനിതാ ടെന്നിസ് സെന്‍സേഷനായിരുന്നു സാനിയ മിര്‍സ കരിയറിന് അവസാനം കുറിക്കുന്നു. ഈ വര്‍ഷത്തോടെ ടെന്നിസില്‍ നിന്ന് വിരമിക്കുമെന്ന് താരം ട്വിറ്ററിലൂടെ അറിയിച്ചു. 2022 കരിയറിലെ അവസാന സീസണ്‍ ആണെന്ന് താരം കുറിച്ചു. കഴിഞ്ഞ ദിവസം ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ വനിതാ ഡബിള്‍സിന്റെ ആദ്യ റൗണ്ടില്‍ തന്നെ താരം പുറത്തായിരുന്നു. തുടര്‍ന്നാണ് 35കാരിയായ സാനിയുടെ വിരമിക്കല്‍ പ്രഖ്യാപനം. കാല്‍മുട്ടിന്റെ പരിക്കുമായി വീണ്ടും മുന്നോട്ട് പോവാന്‍ ആവില്ല.ശാരീരിമായി ക്ഷീണിതയാണ്. മൂന്ന് വയസ്സുള്ള മകനെയും കൂട്ടിയുള്ള യാത്രകള്‍ ബുദ്ധിമുട്ടാവുന്നു.2022 സീസണ്‍ പൂര്‍ണ്ണമായും കളിക്കുമെന്നും താരം അറിയിച്ചു.

ഇന്ത്യയ്ക്കായി മൂന്ന് തവണ വനിതാ ഡബിള്‍സിലും മിക്‌സഡ് ഡബിള്‍സിലും ഗ്രാന്റ് സ്ലാം നേടിയിരുന്നു. മിക്‌സഡ് വിഭാഗത്തില്‍ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍, ഫ്രഞ്ച് ഓപ്പണ്‍, യു എസ് ഓപ്പണ്‍ എന്നിവയും വനിതാ ഡബിള്‍സില്‍ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍, വിംബിള്‍ഡണ്‍, യുഎസ് ഓപ്പണ്‍ എന്നിവയും നേടിയിരുന്നു.എന്നാല്‍ സിംഗിള്‍സ് വിഭാഗത്തില്‍ താരത്തിന് മികവ് തെളിയിക്കാനായിരുന്നില്ല. യു എസ് ഓപ്പണില്‍ നാലാം റൗണ്ടില്‍ എത്തിയതാണ് മികച്ച നേട്ടം. നിലവില്‍ നടക്കുന്ന ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ മികസഡ് ഡബിള്‍സില്‍ ഇന്ത്യയുടെ തന്നെ രാജീവ് റാമുമായി കളിക്കും.

2003 മുതലാണ് ഹൈദരാബാദുകാരിയായ സാനിയ പ്രൊഫഷണല്‍ ടെന്നിസ് കളിക്കുന്നത്. ഏകദേശം 19വര്‍ഷത്തെ കരിയറിനാണ് താരം അവസാനം കുറിക്കാന്‍ പോവുന്നത്. ഡബിള്‍സ് റാങ്കിങില്‍ ഒന്നാം സ്ഥാനത്ത് എത്തിയിരുന്നു. സിംഗിള്‍സില്‍ 27ാം റാങ്കാണ് ഉയര്‍ന്ന നേട്ടം. 2007ല്‍ നേടിയ നേട്ടം ഒരു ഇന്ത്യന്‍ താരത്തിന്റെ ഉയര്‍ന്ന റാങ്കാണ്. പാകിസ്താന്‍ ഓള്‍ റൗണ്ടര്‍ ഷുഹൈബ് മാലിഖ് ആണ് ഭര്‍ത്താവ്.
വിക്ടോറിയാ അസരന്‍ക, ദിനാര സഫീനാ, മാര്‍ട്ടിനാ ഹിംഗിസ്, മരിയന്‍ ബര്‍തോളി, വെര സ്വനരേവസ സ്വറ്റ്‌ലാന കുറ്റ്‌നെസോവ എന്നീ മുന്‍നിര താരങ്ങള്‍ക്കെതിരേ താരം ജയിച്ചിരുന്നു. സാനിയയുടെ വിരമിക്കലോടെ അടയുന്നത് ഇന്ത്യന്‍ വനിതാ ടെന്നിസിന്റെ ഒരു യുഗമാണ്.
BREAKING: End of an era as India ace tennis star announces retirement.#SaniaMirza #Tennis pic.twitter.com/lg40DHZgWg
— InsideSport (@InsideSportIND) January 19, 2022
RELATED STORIES
ഷാഹി ഈദ്ഗാഹ് പള്ളി പൊളിച്ചു നീക്കണമെന്ന ഹരജി കോടതി ഫയലില് സ്വീകരിച്ചു
19 May 2022 9:38 AM GMTഅലീഗഢ് മലപ്പുറം കേന്ദ്രം: അഡ്മിഷന് ഓറിയന്റേഷന് ശനിയാഴ്ച്ച നടക്കും
19 May 2022 9:25 AM GMT'തീവ്രവാദ' സംഘടനകള്ക്ക് സംഭാവന: യാസിന് മാലിക് കുറ്റക്കാരനെന്ന്...
19 May 2022 9:20 AM GMTപഞ്ചാബ് കോണ്ഗ്രസ് മുന് അധ്യക്ഷന് സുനില് ജാഖര് ബിജെപിയില്...
19 May 2022 9:12 AM GMTഗ്യാന്വാപി മസ്ജിദ്: നീതിക്കു വേണ്ടിയുള്ള സമരത്തെ തടങ്കല് കൊണ്ട്...
19 May 2022 9:12 AM GMT'കാസ'ക്കെതിരേ നടപടിയെടുക്കാതെ കേരളാ പോലിസ്
19 May 2022 9:01 AM GMT