Feature

മുംതാസ് ഖാന്‍; ഇന്ത്യന്‍ ഹോക്കിയുടെ പുതുമുഖം

2017ലാണ് താരം ജൂനിയര്‍ ദേശീയ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.

മുംതാസ് ഖാന്‍; ഇന്ത്യന്‍ ഹോക്കിയുടെ പുതുമുഖം
X



ഇക്കഴിഞ്ഞ ജൂനിയര്‍ ഹോക്കി വനിതാ ലോകകപ്പ് ഇന്ത്യയ്ക്ക് നല്‍കിയത് ഒരു മിന്നും താരത്തെയാണ്. മുംതാസ് ഖാന്‍ എന്ന് 19കാരി. ദക്ഷിണാഫ്രിക്കയില്‍ നടന്ന ടൂര്‍ണ്ണമെന്റില്‍ ലോകത്തിന്റെ മുഴുവന്‍ ശ്രദ്ധയാകര്‍ഷിക്കാനും ഈ ലഖ്‌നൗകാരിക്ക് ആയി. മുംതാസ് ആണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍.ടൂര്‍ണ്ണമെന്റില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ സ്‌കോര്‍ ചെയ്ത മൂന്നാമത്തെ താരവും മുംതാസ് തന്നെ. എട്ട് ഗോളുകളാണ് മുംതാസ് നേടിയത്. ടൂര്‍ണ്ണമെന്റില്‍ നാലാം സ്ഥാനത്താണ് ഇന്ത്യ ഫിനിഷ് ചെയ്തതെങ്കിലും മുംതാസ് ഖാന്റെ പ്രകടനം ആഗോള ശ്രദ്ധയാകര്‍ഷിച്ചിരുന്നു. ഒന്നാം നമ്പര്‍ ഫോര്‍വേഡാണെന്നാണ് താരത്തെ സീനിയര്‍ താരങ്ങള്‍ വിശേഷിപ്പിക്കുന്നത്. ജൂനിയര്‍ ലോകകപ്പിലെ മികച്ച താരത്തിനുള്ള പുരസ്‌കാരം സ്വന്തമാക്കിയതും ഈ ഇന്ത്യക്കാരിയാണ്.


2013ലാണ് മുംതാസ് ഹോക്കിയിലെത്തിപ്പെടുന്നത്. സ്പിന്റില്‍ താല്‍പ്പര്യമുള്ള മുംതാസ് അവിചാരിതമായാണ് ഹോക്കിയിലേക്ക് വരുന്നത്. ഹോക്കിയില്‍ വേണ്ട വേഗതയും ഊര്‍ജ്ജവും താരത്തിനുണ്ടെന്ന് കണ്ടെത്തിയത് പരിശീലകന്‍ നീലം സിദ്ദിഖിയാണ്. 13ാം വയസ്സ് മുതല്‍ മുംതാസ് കഠിന പരിശീലനം തുടങ്ങി. തുടര്‍ന്ന് താരത്തിന്റെ ഉയര്‍ച്ച പെട്ടെന്നായിരുന്നു. സംസ്ഥാനം വിട്ട് മകള്‍ പരിശീലനത്തിന് പോവുന്നതില്‍ മാതാപിതാക്കള്‍ക്ക് ആശങ്കയും വിഷമവും ഏറെ ഉണ്ടായിരുന്നു. എന്നിരുന്നാലും മുംതാസിന്റെ ഉയര്‍ച്ചകള്‍ ഒന്നിനും തടസ്സമായില്ല.


2017ലാണ് താരം ജൂനിയര്‍ ദേശീയ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.മുമ്പ് പിതാവ് സൈക്കിള്‍ റിക്ഷക്കാരനായിരുന്നു. പിന്നീട് വാര്‍ദ്ധക്യം ആയതോടെ പിതാവും മാതാവും വണ്ടിയില്‍ പച്ചക്കറി വില്‍പ്പന നടത്തുകയാണ്. ഇതില്‍ നിന്നും ലഭിക്കുന്ന വരുമാനത്തില്‍ നിന്നാണ് മുംതാസ് അടങ്ങുന്ന ആറ് പെണ്‍മക്കളെ ഈ കുടുംബം വളര്‍ത്തുന്നത്. താരം ദക്ഷിണാഫ്രിക്കയില്‍ ഇന്ത്യയ്ക്കായി കളിക്കുമ്പോള്‍ മാതാപിതാക്കള്‍ തെരുവില്‍ പച്ചക്കറി വില്‍പ്പന നടത്തുകയായിരുന്നു.



ഇക്കഴിഞ്ഞ ലോകകപ്പിന് മുമ്പ് മുംതാസ് അതികഠിനമായ പരിശീലനത്തില്‍ ഏര്‍പ്പെട്ടിരുന്നു. നെതര്‍ലന്റസിനെതിരായ സെമിക്ക് മുമ്പ് താരം ഏറെ നേരം നിരവധി പൊസിഷനുകളില്‍ നിന്ന് ഗോള്‍ സ്‌കോറിങ് പരിശീലനം നടത്തിയിരുന്നു. നിര്‍ഭാഗ്യം കൊണ്ടാണ് ടീം തോറ്റതും നാലാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നതും. നെതര്‍ലന്റസിനോട് തോറ്റ ഇന്ത്യ വെങ്കലത്തിനായുള്ള പോരാട്ടത്തില്‍ ഇംഗ്ലണ്ടിനോട് പരാജയപ്പെട്ടാണ് നാലാം സ്ഥാനത്ത് ഫിനിഷ് ചെയ്തത്. ടീം തോറ്റെങ്കെലും ഇന്ത്യന്‍ ഹോക്കിക്ക് എന്നും അഭിമാനിക്കാവുന്ന മുഹൂര്‍ത്തങ്ങളാണ് മുംതാസ് ഖാനിലൂടെ ലഭിച്ചത്. ഇന്ത്യന്‍ സീനിയര്‍ ടീമിലേക്കുള്ള വിളിക്കായി കാത്തിരിക്കുകയാണ് ഈ ഉത്തര്‍പ്രദേശുകാരി.






Next Story

RELATED STORIES

Share it