Feature

യുഗപിറവിയ്ക്കായി ഹാലന്റും എംബാപ്പെയും

ഇരുവര്‍ക്കുമായി അടുത്ത ട്രാന്‍സ്ഫര്‍ സീസണിലേക്ക് വമ്പന്‍ ക്ലബ്ബുകളാണ് ഓഫറുമായി നില്‍ക്കുന്നത്.

യുഗപിറവിയ്ക്കായി ഹാലന്റും എംബാപ്പെയും
X



പാരിസ്: രണ്ട് താരങ്ങളുടെ യുഗപിറവിക്കാണ് ഈ ചാംപ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടര്‍ സാക്ഷിയായത്. മെസ്സിയും റോണോയും ലോകഫുട്ബോളില്‍ നിന്ന് പടിയിറങ്ങുമ്പോള്‍ എനി ആര് എന്ന ചോദ്യത്തിനും ഫുട്ബോള്‍ ലോകത്ത് ഉത്തരം ലഭിച്ചു. ബോറൂസിയാ ഡോര്‍ട്ട്മുണ്ടിന്റെ നോര്‍വീജിയന്‍ താരം എര്‍ലിങും ഹാലന്റും പിഎസ്ജിയുടെ ഫ്രഞ്ച് താരം കിലിയന്‍ എംബാപ്പെയും. ലോക ഫുട്ബോളിലെ ഭാവി താരങ്ങളായാണ് മാധ്യമങ്ങള്‍ ഇവരെ വിശേഷിപ്പിക്കുന്നത്. ജര്‍മ്മന്‍ ബുണ്ടസയിലെ ഡോര്‍ട്ട്മുണ്ടിന്റെ ഗോളടി മെഷീനാണ് ഹാലന്റ്.ചാംപ്യന്‍സ് ലീഗില്‍ അതിവേഗം 20 ഗോളുകള്‍ എന്ന റെക്കോഡും ഹാലന്റ് ഇത്തവണ സ്വന്തമാക്കി. ഇത്തവണ ലീഗില്‍ ആറ് മല്‍സരങ്ങളില്‍ നിന്നായി ഹാലന്റ് 10 ഗോളുകളും ഏഴ് മല്‍സരങ്ങളില്‍ നിന്നായി എംബാപ്പെ ആറ് ഗോളുകളുമാണ് നേടിയത്. ഇരുടീമും ക്വാര്‍ട്ടറിലേക്കും കടന്നിട്ടുണ്ട്. ലീഗ് ഫുട്ബോളിലേക്ക് വരുമ്പോള്‍ പിഎസ്ജിയ്ക്കായി തകര്‍പ്പന്‍ പ്രകടനമാണ് 21 കാരനായ എംബാപ്പെ കാഴ്ചവയ്ക്കുന്നത്. ജര്‍മ്മനിയില്‍ ഡോര്‍ട്ട്മുണ്ട് ആറാം സ്ഥാനത്താണെങ്കിലും ഹാലന്റിന്റെ ഗോള്‍ സ്‌കോറിങ് തുടരുന്നു. ഇരുവര്‍ക്കുമായി അടുത്ത ട്രാന്‍സ്ഫര്‍ സീസണിലേക്ക് വമ്പന്‍ ക്ലബ്ബുകളാണ് ഓഫറുമായി നില്‍ക്കുന്നത്.




Next Story

RELATED STORIES

Share it