Latest News

ഇന്‍ഡിഗോ വിമാനങ്ങള്‍ രാജ്യമെമ്പാടും ഇന്നും റദ്ദാക്കി; എയര്‍പോര്‍ട്ടുകളില്‍ വന്‍ തിരക്ക്

ഇന്‍ഡിഗോ വിമാനങ്ങള്‍ രാജ്യമെമ്പാടും ഇന്നും റദ്ദാക്കി; എയര്‍പോര്‍ട്ടുകളില്‍ വന്‍ തിരക്ക്
X

ന്യൂഡല്‍ഹി: ഇന്‍ഡിഗോ വിമാനങ്ങള്‍ രാജ്യമെമ്പാടും ഇന്നും റദ്ദാക്കി. ജീവനക്കാരുടെ കുറവ്, സാങ്കേതിക പ്രശ്നങ്ങള്‍, ഓപ്പറേഷണല്‍ മാനേജ്മെന്റുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ എന്നിവ കാരണം രാജ്യത്തുടനീളമുള്ള ആയിരക്കണക്കിന് യാത്രക്കാര്‍ ദുരിതത്തിലായി.

ഡല്‍ഹി, മുംബൈ, അഹമ്മദാബാദ്, ജയ്പൂര്‍, ഇന്‍ഡോര്‍, കൊച്ചി, തിരുവനന്തപുരം തുടങ്ങി നിരവധി വിമാനത്താവളങ്ങളില്‍ വ്യാപകമായി വിമാനങ്ങള്‍ റദ്ദാക്കുകയോ വൈകുകയോ ചെയ്യുന്നതിനാല്‍ എയര്‍പോര്‍ട്ട് ടെര്‍മിനലുകളില്‍ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. പലയിടത്തും യാത്രക്കാര്‍ പ്രതിഷേധവുമായി രംഗത്തെത്തി.

Next Story

RELATED STORIES

Share it