Feature

യൂറോപ്പ്യന്‍ ക്ലബ്ബ് ഫുട്‌ബോളിലെ രാജക്കാന്‍മാരെ ഇന്നറിയാം; സിറ്റിയും ചെല്‍സിയും പോര്‍ട്ടോയില്‍

ഇതുവരെ ചാംപ്യന്‍സ് ലീഗ് കിരീടം നേടാത്ത രണ്ട് ക്ലബ്ബുകളാണ് ഇന്ന് ഫൈനലില്‍ മാറ്റുരയ്ക്കുന്നത്.

യൂറോപ്പ്യന്‍ ക്ലബ്ബ് ഫുട്‌ബോളിലെ രാജക്കാന്‍മാരെ ഇന്നറിയാം;   സിറ്റിയും ചെല്‍സിയും പോര്‍ട്ടോയില്‍
X


പോര്‍ട്ടോ; യുവേഫാ ചാംപ്യന്‍സ് ലീഗ് 2020-21 സീസണിലെ ജേതാക്കളെ അറിയാന്‍ മണിക്കൂറുകള്‍ മാത്രം. പോര്‍ച്ചുഗലിലെ പോര്‍ട്ടോയില്‍ ഇന്ത്യന്‍ സമയം അര്‍ദ്ധരാത്രി 12.30ന് ഇംഗ്ലിഷ് ശക്തികളായ മാഞ്ചസ്റ്റര്‍ സിറ്റിയും ചെല്‍സിയും ഇന്ന് നേര്‍ക്ക് നേര്‍വരുന്നു.പ്രീമിയര്‍ ലീഗ് കിരീടം നേടിയ സിറ്റിയും ഒരു കിരീടം പോലും സീസണില്‍ നേടാത്ത ചെല്‍സിയുമാണ് ഏറ്റുമുട്ടുന്നത്. കിരീടങ്ങള്‍ ഒന്നുമില്ലെങ്കിലും കരുത്തരായ നിരയുമായാണ് ചെല്‍സി ഇന്ന് തോമസ് ടുഷേലിന്റെ കീഴില്‍ ഇറങ്ങുന്നത്. സിറ്റിക്കൊപ്പം ചാംപ്യന്‍സ് ലീഗ് കിരീടം നേടാന്‍ കഴിയാത്ത കോച്ച് പെപ്പ് ഗ്വാര്‍ഡിയോള ഇന്ന് ജയത്തില്‍ കുറഞ്ഞതൊന്നും പ്രതീക്ഷിക്കുന്നില്ല. ഇതുവരെ ചാംപ്യന്‍സ് ലീഗ് കിരീടം നേടാത്ത രണ്ട് ക്ലബ്ബുകളാണ് ഇന്ന് ഫൈനലില്‍ മാറ്റുരയ്ക്കുന്നത്. പ്രീമിയര്‍ ലീഗില്‍ അവസാനം ഇരുവരും ഏറ്റുമുട്ടിയപ്പോള്‍ ചെല്‍സിയ്ക്കായിരുന്നു ജയം.


ഇരുഭാഗത്തെ താരങ്ങളും പൂര്‍ണ്ണഫിറ്റാണ്. സിറ്റിയുടെ എക്കാലത്തെയും മികച്ച താരമായ സെര്‍ജിയോ അഗ്വേറയുടെ ടീമിനായുള്ള അവസാനമല്‍സരമാണിത്. എഡേഴ്‌സണ്‍, ഡയസ്, ബെര്‍ണാഡോ സില്‍വ, ഗുണ്‍ഡോങ്, ഡി ബ്രൂണി, ഫില്‍ ഫോഡന്‍ എന്നിവരെല്ലാം ഇന്ന് സിറ്റിയ്ക്കായി ആദ്യ ഇലവനില്‍ കളിക്കും.


ചെല്‍സിയ്ക്കായി മെന്‍ഡി, കാന്റെ, തിയാഗോ സില്‍വ,ജോര്‍ജ്ജിനോ, ചില്‍വില്‍,പുലിസിക്ക്, ഹാവര്‍ട്‌സ്, വെര്‍ണര്‍ എന്നിവരും ആദ്യ ഇലവനില്‍ ഇറങ്ങും. ചാംപ്യന്‍സ് ലീഗ് ഫൈനലില്‍ ആരും ജയിച്ചാല്‍ കിരീടം ഇന്ന് ഇംഗ്ലണ്ടില്‍ തന്നെ എത്തും. ലോക ഫുട്‌ബോളിലെ ഏറ്റവും മികച്ച രണ്ട് കോച്ചുമാരാണ് ഇന്ന് ഏറ്റുമുട്ടുന്നത്. ജയസാധ്യത സിറ്റിയ്ക്കാണെങ്കിലും ഭാഗ്യവും അട്ടിമറിയും ഇന്ന് ചെല്‍സിക്ക് തുണയാവുമോ എന്ന് കാണാം.




Next Story

RELATED STORIES

Share it