- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ടോപ് സീഡുകള്‍ പതറിയ ഫ്രഞ്ച് ഓപ്പണ്‍ വനിതാ സിംഗിള്‍സ് മല്‍സരങ്ങള്‍
ലോക രണ്ടാം നമ്പര്‍ ജപ്പാന്റെ നയോമി ഒസാക്കയുടെ പിന്‍മാറ്റമായിരുന്നു ഈ സീസണിലെ ഏറ്റവും വലിയ വാര്‍ത്ത.
പാരിസ്: ഫ്രഞ്ച് ഓപ്പണ്‍ന്റെ നിലവിലെ എഡിഷനിലെ വനിതാ സിംഗിള്‍സിലെ അട്ടിമറി തുടരുകയാണ്. ടോപ് സീഡുകള്‍ തോറ്റ് പുറത്തായത് കൂടാതെ പരിക്ക് കാരണവും പല താരങ്ങള്‍ പിന്‍മാറി. ഇതോടെ നിറം മങ്ങിയതാവട്ടെ ഫ്രഞ്ച് ഓപ്പണിന്റെ പ്രീക്വാര്‍ട്ടര്‍ -ക്വാര്‍ട്ടര്‍ മല്‍സരങ്ങളാണ്.
ലോക ഒന്നാം നമ്പര്‍ താരം ഓസ്‌ട്രേലിയയുടെ ആഷ്‌ലി ബാര്‍ട്ടിയായിരുന്നു ഫ്രഞ്ച് ഓപ്പണിലെ ടോപ് സീഡ്. പരിക്കിനെ തുടര്‍ന്ന് താരം രണ്ടാം റൗണ്ടില്‍ പിന്‍മാറിയതാണ് ഈ എഡിഷിനിലെ ആദ്യ പുറത്താവല്‍. രണ്ടാം റൗണ്ടില്‍ തോല്‍വിക്കരികെ നില്‍ക്കവെയാണ് താരത്തിന്റെ പിന്‍മാറ്റം. ലോക രണ്ടാം നമ്പര്‍ ജപ്പാന്റെ നയോമി ഒസാക്കയുടെ പിന്‍മാറ്റമായിരുന്നു ഈ സീസണിലെ ഏറ്റവും വലിയ വാര്‍ത്ത. ആദ്യ മല്‍സരത്തിന് ശേഷം മാധ്യമങ്ങളെ കാണാത്തതിന് താരത്തിന് പിഴ വിധിച്ചിരുന്നു. തുടര്‍ന്ന് താരം പിന്‍മാറുകയായിരുന്നു. മല്‍സരശേഷമുള്ള സ്ഥിരം വാര്‍ത്താസമ്മേളനങ്ങളില്‍ പങ്കെടുക്കില്ലെന്ന് താരം നേരത്തെ അറിയിച്ചിരുന്നു. മാനസികമായ സംഘര്‍ഷത്തിലാണെന്നും മാധ്യമങ്ങളെ കാണുന്നതില്‍ ബുദ്ധിമുട്ടുണ്ടെന്നും താരം അറിയിച്ചിരുന്നു.
ബെലാറസിന്റെ ആര്യനാ സെബലെന്‍ങ്കെയാണ് സീഡ് മൂന്ന്. റാങ്കിങില്‍ നാലാം സ്ഥാനത്തുള്ള 23 കാരി മൂന്നാം റൗണ്ടില്‍ തോറ്റ് പുറത്തായി. ലോക റാങ്കിങില്‍ മൂന്നാം സ്ഥാനത്തുള്ള ഉക്രെയ്‌ന്റെ എലീനാ സ്വറ്റോലിനായാണ് ഇവിടെത്തെ അഞ്ചാം സീഡ്. മൂന്നാം റൗണ്ടില്‍ ചെക്ക് താരത്തോടെ തോറ്റതോടെ മറ്റൊരു കിരീട പ്രതീക്ഷയുള്ള താരവും പുറത്തായി. കാനഡയുടെ ബിയാങ്ക ആന്‍ഡ്രൂസാണ് പുറത്തായ മറ്റൊരു ടോപ് സീഡ്. ആദ്യ റൗണ്ടില്‍ തന്നെ താരം പുറത്തായി. 20 കാരിയായ ബിയാങ്ക റാങ്കില്‍ നാലാം സ്ഥാനത്താണ്.
ഏറ്റവും വലിയ അട്ടിമറി 23 ഗ്രാന്‍സ്ലാം നേടിയ അമേരിക്കയുടെ സെറീനാ വില്ല്യംസിന്റേതാണ്. ഇവിടെത്തെ ഏഴാം സീഡായ സെറീനാ വില്ല്യംസിനെ ഇന്ന് വീഴ്ത്തിയത് നാലാം റൗണ്ടില്‍ കസാഖിസ്ഥാന്റെ എലേനാ റബാക്കിനെയാണ്.
ചെക്ക് റിപ്പബ്ലിക്കിന്റെ കരോലിനാ പ്ലിസ്‌കോവയാണ് പ്രീക്വാര്‍ട്ടറിലേക്ക് കടക്കാതെ പുറത്തായ മറ്റൊരു സൂപ്പര്‍ താരം. ലോക റാങ്കിങില്‍ 10ാം സ്ഥാനത്തുള്ള കരോലിനാ മുന്‍ ലോക ഒന്നാം നമ്പര്‍ താരം കൂടിയാണ്. ഇവിടെത്തെ ഒമ്പതാം സീഡും. രണ്ടാം റൗണ്ടില്‍ അമേരിക്കയുടെ സൊലാനെ സ്റ്റെഫാനസാണ് കരോലിനയെ പുറത്താക്കിയത്. മൂന്‍് ലോക മൂന്നാം നമ്പര്‍ താരമായ സ്റ്റെഫാനസ് നാളെ നാലാം റൗണ്ട് മല്‍സരത്തില്‍ ഇറങ്ങുന്നുണ്ട്.
ഇവിടെത്തെ 10ാം സീഡും മുന്‍ ലോക നാലാം നമ്പര്‍ താരവുമായ ബ്ലിന്‍ഡാ ബെന്‍സികാണ് നേരത്തെ പുറത്തായ മറ്റൊരു താരം. രണ്ടാം റൗണ്ടിലാണ് സ്വിസ് താരത്തിന്റെ പുറത്താവല്‍. റാങ്കിങില്‍ 12ാം സ്ഥാനത്തുള്ള പെട്രാ ക്വവിറ്റോവ രണ്ടാം റൗണ്ടില്‍ പരിക്കിനെ തുടര്‍ന്ന് പിന്‍വാങ്ങുകയായിരുന്നു. സ്പാനിഷ് താരമായ ഗാര്‍ബിനാ മുഗുരുസാ ആദ്യ റൗണ്ടില്‍ തന്നെ വീണ വമ്പന്‍മാരുടെ പട്ടികയിലാണുള്ളത്. മുന്‍ ലോക ഒന്നാം നമ്പര്‍ താരമായ മുഗുരുസാ നിലവില്‍ 13ാം റാങ്കിലാണ്.
റാങ്കിങില്‍ 14ാം സ്ഥാനത്തുള്ള അമേരിക്കയുടെ ജെന്നിഫര്‍ ബ്രാഡി മൂന്നാം റൗണ്ടില്‍ പിന്‍മാറുകയായിരുന്നു. അമേരിക്കയുടെ തന്നെ ടീനേജ് താരം കൊക്കോ ഗഫിനോട് ആദ്യ സെറ്റ് കൈവിട്ടതിന് ശേഷമായിരുന്നു ബ്രാഡിയുടെ മടക്കം.
15ാം സീഡും മുന്‍ ലോക ഒന്നാം നമ്പറുമായ ബെലാറസിന്റെ വിക്ടോറിയാ അസെരന്‍ങ്കെ നാലാം റൗണ്ടില്‍ പുറത്താവുകയായിരുന്നു. ജര്‍മ്മിയുടെ മുന്‍ ലോക ഒന്നാം നമ്പര്‍ ആന്‍ഗ്വിലിക് കെര്‍ബര്‍ യോഗ്യതാ റൗണ്ടില്‍ തന്നെ പുറത്തായിരുന്നു.
റാങ്കിങില്‍ നാലാം സ്ഥാനത്തുള്ള അമേരിക്കയുടെ സോഫിയാ കെനിനും എട്ടാം സ്ഥാനത്തുള്ള നിലവിലെ ഫ്രഞ്ച് ഓപ്പണ്‍ ചാംപ്യന്‍ പോളണ്ടിന്റെ ഇഗാ സ്വയാറ്റകുമാണ് ടോപ് 10 സീഡില്‍ ശേഷിക്കുന്ന രണ്ട് പേര്‍. മരിയാ സാഖിരിയാണ് സോഫിയയുടെ നാലാം റൗണ്ടിലെ എതിരാളി. പുതിയ കിരീടവകശികളാവാന്‍ കൊക്കോ ഗഫ്, സ്റ്റെഫാനസ്, മരിയാ സാഖിരി, എലീനാ റബാക്കിനാ, റഷ്യയുടെ അനസ്താഷ്യാ എന്നിവരും പോരാടുന്നുണ്ട്. നിലവിലെ ചാംപ്യന്‍ ഇഗ പുറത്തായാല്‍ ഫ്രഞ്ച് ഓപ്പണ്‍ കിരീടത്തിന് ഇത്തവണ പുതിയ അവകാശിയുണ്ടാവും.
RELATED STORIES
ജയില്‍ മോചിതരാവുന്ന 'പൂവാലന്മാര്ക്ക്' ജിപിഎസ് ടാഗിടാന് ബ്രിട്ടന്
14 Dec 2024 4:54 AM GMTസംഭലില്‍ ഭരണകൂട അതിക്രമം തുടരുന്നു; പള്ളി ഇമാമിന് രണ്ട് ലക്ഷം പിഴ,...
14 Dec 2024 4:46 AM GMTസഹോദരങ്ങളെ കാണാന്‍ പോയതിന് ഭാര്യയുടെ കഴുത്തില്‍ വെട്ടുകത്തിവെച്ച...
14 Dec 2024 4:12 AM GMTനടി അനുശ്രീയുടെ പിതാവിന്റെ കാര്‍ മോഷ്ടിച്ച പ്രബിന് സ്ഥിരം കള്ളന്;...
14 Dec 2024 3:43 AM GMTഅതുല്‍ സുഭാഷിന്റെ ആത്മഹത്യ: പ്രതിഷേധം കനക്കുന്നു; ഗാര്‍ഹികപീഡന നിരോധന...
14 Dec 2024 2:46 AM GMTഭര്‍ത്താവിന് കൂടുതല്‍ സ്നേഹം പൂച്ചയോട്; പൂച്ച ഇടക്കിടെ...
14 Dec 2024 2:27 AM GMT