ജര്‍മനി, സ്പെയിന്‍, ബെല്‍ജിയം, ക്രൊയേഷ്യ; ആരൊക്കെ ഇന്‍ ആരൊക്കെ ഔട്ട്
ജപ്പാന് ഗ്രൂപ്പില്‍ മൂന്ന് പോയിന്റാണുള്ളത്.
ലോകകപ്പ് പ്രീക്വാര്‍ട്ടര്‍ മോഹിച്ച് ഇന്ന് ഖത്തറില്‍ ഇറങ്ങുന്നത് ഏഴ് ടീമുകളാണ്. ഗ്രൂപ്പ് ഇ, ഗ്രൂപ്പ് എഫ് എന്നിവയിലെ ടീമുകളാണ് ഇന്ന് ഒരേ ലക്ഷ്യവുമായിറങ്ങുന്നത്. ലോകകപ്പിലെ മരണഗ്രൂപ്പായ ഇയില്‍ അവസാന റൗണ്ടായ ഇന്ന് ജീവന്‍മരണപോരാട്ടം തന്നെയാണ് നടക്കുക. സ്പെയിനിന് ജപ്പാനും ജര്‍മ്മനിക്ക് കോസ്റ്ററിക്കയുമാണ് എതിരാളികള്‍. രണ്ട് മല്‍സരവും രാത്രി 12.30നാണ്. ഗ്രൂപ്പില്‍ ഒരു ജയവും ഒരു സമനിലയുമായി സ്പെയിന്‍ നാല് പോയിന്റുമായി ഒന്നാം സ്ഥാനത്താണ്. കോസ്റ്ററിക്കയ്ക്കെതിരേ വമ്പന്‍ ജയം നേടിയ സ്പെയിന്‍ ജര്‍മ്മനിക്ക് മുന്നിലാണ് സമനില വഴങ്ങിയത്. സ്പെയിനിന്റെ എതിരാളികളായ ജപ്പാന്‍ ജര്‍മനിയെ ആദ്യ മല്‍സരത്തില്‍ അട്ടിമറിച്ചിരുന്നു. എന്നാല്‍ രണ്ടാം മല്‍സരത്തില്‍ ജപ്പാന്‍ കോസ്റ്ററിക്കയ്ക്കെതിരേ പരാജയപ്പെട്ടു. ജപ്പാന് ഗ്രൂപ്പില്‍ മൂന്ന് പോയിന്റാണുള്ളത്.
മൂന്നാം സ്ഥാനത്തുള്ള കോസ്റ്ററിക്കയ്ക്കും മൂന്ന് പോയിന്റുണ്ട്. അവസാന സ്ഥാനത്തുള്ള ജര്‍മ്മനിക്ക് ഒരു പോയിന്റാണുള്ളത്. നാല് ടീമുകളുടെയും പ്രീക്വാര്‍ട്ടര്‍ സാധ്യത ഇങ്ങനെയാണ്. സ്പെയിന്‍-ജപ്പാന്‍ മല്‍സരത്തിലെ വിജയികള്‍ക്ക് അടുത്ത റൗണ്ടില്‍ കയറാം. ജപ്പാനെ സമനിലയില്‍ പിടിച്ചാലും സ്പെയിനിന് അവസാന 16ല്‍ സ്ഥാനം കണ്ടെത്താം. കോസ്റ്ററിക്ക-ജര്‍മനി മല്‍സരത്തില്‍ കോസ്റ്ററിക്ക ജയിച്ചാല്‍ അടുത്ത റൗണ്ടില്‍ ഇടം നേടാം. ജര്‍മ്മനി തോറ്റാല്‍ പുറത്താവും.
ജര്‍മ്മനി സമനില നേടിയാലും പുറത്താണ്. ജര്‍മ്മനി ജയിച്ചാലും സ്പെയിന്‍ജപ്പാന്‍ ഫലത്തെ അടിസ്ഥാനപ്പെടുത്തി മാത്രമായിരിക്കും അവരുടെ പ്രീക്വാര്‍ട്ടര്‍ രംഗപ്രവേശനം. സ്പെയിന്‍ജപ്പാന്‍ മല്‍സരത്തില്‍ സ്പെയിന്‍ ജയിക്കുകയും ജര്‍മ്മനികോസ്റ്ററിക്ക മല്‍സരത്തില്‍ ജര്‍മ്മനി ജയിക്കുകയും ചെയ്താല്‍ ജര്‍മ്മനിക്ക് രക്ഷപ്പെടാം. എന്നാല്‍ ജപ്പാന്‍ സ്പെയിനിനെ പരാജയപ്പെടുത്തുകയും ജര്‍മ്മനി കോസ്റ്ററിക്കയ്ക്കെതിരേ ജയിക്കുകയും ചെയ്താല്‍ ഗോള്‍ ശരാശരി നോക്കി വിജയികളെ തീരുമാനിക്കും. സ്പെയിനിന് മികച്ച ഗോള്‍ ശരാശരി ഉള്ളതിനാല്‍ ജര്‍മനി ജയിച്ചാലും അവരെ പിന്തള്ളി സ്പെയിനിന് പ്രീക്വാര്‍ട്ടറില്‍ കയറാം.
ഗ്രൂപ്പ് എഫില്‍ ലോക ഫുട്ബോളിലെ പ്രബല ശക്തികളായ ക്രൊയേഷ്യയും ബെല്‍ജിയവും ആണ് ഏറ്റുമുട്ടുന്നത്. രാത്രി 8.30നാണ് ഈ മല്‍സരം. ഇതേസമയം ഇതേഗ്രൂപ്പില്‍ കാനഡ മൊറോക്കോയെയും നേരിടും. ഗ്രൂപ്പില്‍ ഓരോ ജയവും ഓരോ സമനിലയുമായി ക്രൊയേഷ്യയും മൊറോക്കോയും ഒന്നും രണ്ടും സ്ഥാനങ്ങളില്‍ നില്‍ക്കുന്നു. ഇരുവര്‍ക്കും നാല് പോയിന്റ് വീതമാണുള്ളത്. ലീഗില്‍ ഒരു ജയം മാത്രമുള്ള ബെല്‍ജിയം മൂന്നാം സ്ഥാനത്ത് നില്‍ക്കുന്നു. പോയിന്റൊന്നുമില്ലാത്ത കാനഡ നാലാം സ്ഥാനത്താണുള്ളത്. ആദ്യ മൂന്ന് സ്ഥാനങ്ങളിലുള്ളവര്‍ക്കാണ് നിര്‍ണായകം. ഈ മൂന്ന് ടീമുകളില്‍ ആര് ജയിച്ചാലും അവസാന 16ല്‍ ഇടം നേടാം.
ക്രൊയേഷ്യ ജയിച്ചാല്‍ ബെല്‍ജിയം പുറത്താവും. ബെല്‍ജിയവും മൊറോക്കോയും ജയിച്ചാല്‍ ഇരുവര്‍ക്കും പ്രീക്വാര്‍ട്ടറില്‍ കയറാം. ക്രൊയേഷ്യ പുറത്താവുകയും ചെയ്യും. ബെല്‍ജിയത്തിനെതിരേ അട്ടിമറി ജയം നേടിയ മൊറോക്കോ കാനഡയ്ക്കെതിരേ ജയിച്ചാലും സമനില പിടിച്ചാലും പ്രീക്വാര്‍ട്ടര്‍ ഉറപ്പിക്കാം. കാനഡ മൊറോക്കോയെ അട്ടിമറിച്ചാല്‍ ക്രൊയേഷ്യ-ബെല്‍ജിയം മല്‍സരഫലത്തെ അടിസ്ഥാനമാക്കിയാവും പ്രീക്വാര്‍ട്ടര്‍ നിര്‍ണയം. കൂടാതെ ഗോള്‍ ശരാശരിയും നിര്‍ണായകമാവും. പ്രീക്വാര്‍ട്ടര്‍ യുദ്ധത്തിന് ഇരുഗ്രൂപ്പുകളില്‍ നിന്നും ആരൊക്കെ സ്ഥാനം നേടുമെന്ന് കണ്ടറിയാം.
RELATED STORIES
സ്കൂട്ടര്‍ അപകടത്തില്‍ മൂന്നു വയസ്സുകാരനടക്കം രണ്ട് മരണം
16 Sep 2024 11:54 AM GMTദക്ഷിണ കന്നഡയില്‍ നബിദിന റാലി തടയാന്‍ വിഎച്ച്പി ശ്രമം; സംഘര്‍ഷാവസ്ഥ
16 Sep 2024 11:50 AM GMTകൂട്ട മതംമാറ്റമെന്ന മുസ് ലിം വേട്ട; കോടതിക്ക് ആധാരം എക്സ് മുസ്...
16 Sep 2024 7:39 AM GMTനാലുവര്‍ഷമായിട്ടും ഉമര്‍ ഖാലിദ് ജയിലില്‍ തന്നെയാണ്|thejasnews
16 Sep 2024 7:27 AM GMTവാര്‍ത്താ ആക്രമണം തടയണം; മുഖ്യമന്ത്രിക്കെതിരേ ഡബ്ല്യുസിസി
16 Sep 2024 7:23 AM GMTട്രംപിനെതിരേ വീണ്ടും വധശ്രമം; എഫ് ബിഐ അന്വേഷിക്കുന്നു
16 Sep 2024 7:12 AM GMT