Feature

കൊളംബിയ പിന്‍മാറി, അര്‍ജന്റീനയില്‍ ഫുട്‌ബോളിന് വിലക്ക്; കോപ്പാ അമേരിക്ക നടക്കുമോ?

ബ്രസീല്‍ , കൊളംബിയ, ഇക്വഡോര്‍, പെറു, വെനിസ്വേല എന്നീ ടീമുകളുടെ മല്‍സരങ്ങളാണ് കൊളംബിയയില്‍ നിന്നും ഒഴിവാക്കിയത്.

കൊളംബിയ പിന്‍മാറി, അര്‍ജന്റീനയില്‍ ഫുട്‌ബോളിന് വിലക്ക്; കോപ്പാ അമേരിക്ക നടക്കുമോ?
X


ബ്യൂണസ് ഐറിസ്: ജൂണ്‍ 13നാരംഭിക്കുന്ന കോപ്പാ അമേരിക്കാ ഫുട്‌ബോള്‍ ഉപേക്ഷിക്കുമോ എന്ന ആശങ്കയിലാണ് ലോക ഫുട്‌ബോള്‍ പ്രേമികള്‍. ടൂര്‍ണ്ണമെന്റിന് ആതിഥേയത്വം വഹിക്കുന്ന രണ്ട് രാജ്യങ്ങളില്‍ കൊളംബിയ കഴിഞ്ഞ ദിവസം പിന്‍മാറിയിരുന്നു. ആഭ്യന്തര സംഘര്‍ഷങ്ങളെ തുടര്‍ന്നായിരുന്നു കൊളംബിയയുടെ പിന്‍മാറ്റം. എന്നാല്‍ കൊളംബിയില്‍ നടക്കേണ്ട മല്‍സരങ്ങള്‍ മറ്റൊരു ആതിഥേയ രാജ്യമായ അര്‍ജന്റീനയില്‍ നടത്താമെന്നായിരുന്നു കാനിബോളിന്റെ തീരുമാനം.


എന്നാല്‍ അതിനിടെയാണ് അര്‍ജന്റീനയില്‍ കൊവിഡ് വ്യാപനം രൂക്ഷമായത്. ഇതോടെ ഇന്ന് അര്‍ജന്റീനയിലെ എല്ലാ ഫുട്‌ബോള്‍ മല്‍സരങ്ങളും നിര്‍ത്തിവച്ചു. തുടര്‍ന്നാണ് കോപ്പയുടെ ഭാവി അനിശ്ചിതത്വത്തിലായിരിക്കുന്നത്. 20 ദിവസങ്ങള്‍ മാത്രമാണ് ടൂര്‍ണ്ണമെന്റിന് അവശേഷിക്കുന്നത്. ഇതിനിടയില്‍ കൊളംബിയയില്‍ നടക്കേണ്ട മല്‍സരങ്ങള്‍ക്ക് വേദി കണ്ടെത്തണം. അര്‍ജന്റീനയിലെ കൊവിഡ് വ്യാപന നിരക്ക് കുറയുകയും വേണം. അല്ലാത്ത പക്ഷം ടൂര്‍ണ്ണമെന്റ് വീണ്ടും നീട്ടേണ്ടി വരും. എന്നാല്‍ ടൂര്‍ണ്ണമെന്റ് യാതൊരു കാരണവശാലും ഉപേക്ഷിക്കില്ല എന്ന നിലപാടിലാണ് ലാറ്റിന്‍ അമേരിക്കന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍. അര്‍ജന്റീന, ഉറുഗ്വെ, ചിലി, പരാഗ്വെ, ബൊളീവിയ എന്നിവരാണ് ഗ്രൂപ്പ് ഇയിലുള്ളത്. ഈ ടീമുകളുടെ മല്‍സരങ്ങള്‍ അര്‍ജന്റീനയില്‍ നടക്കും. ബ്രസീല്‍ , കൊളംബിയ, ഇക്വഡോര്‍, പെറു, വെനിസ്വേല എന്നീ ടീമുകളുടെ ബി ഗ്രൂപ്പിലെ മല്‍സരങ്ങളാണ്് കൊളംബിയയില്‍ നിന്നും ഒഴിവാക്കിയത്.




Next Story

RELATED STORIES

Share it