Feature

ഐപിഎല്ലില്‍ തിളങ്ങി; രാജ്യത്തിനായി തിളങ്ങിയില്ല; ക്രിസ് മോറിസിന്റെ കരിയറിന് അവസാനം

കഴിഞ്ഞ വര്‍ഷത്തെ ഐപിഎല്‍ ലേല സമയത്താണ് താരം പ്രശ്‌സതനായത്.

ഐപിഎല്ലില്‍ തിളങ്ങി; രാജ്യത്തിനായി തിളങ്ങിയില്ല; ക്രിസ് മോറിസിന്റെ കരിയറിന് അവസാനം
X


ഐപിഎല്ലില്‍ മികവ് തെളിയിച്ച ദക്ഷിണാഫ്രിക്കന്‍ ഓള്‍ റൗണ്ടര്‍ ക്രിസ് മോറിസ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു. സ്ഥിരതയാര്‍ന്ന ബാറ്റിങ് നിലനിര്‍ത്താനാവാത്ത മോറിസിന് ദക്ഷിണാഫ്രിക്കന്‍ ടീമില്‍ വേണ്ടത്ര അവസരം ലഭിക്കാത്തതിനെ തുടര്‍ന്നാണ് വിരമിക്കല്‍ പ്രഖ്യാപിച്ചത്. ഐപിഎല്ലില്‍ നിരവധി റെക്കോഡുകളും മോറിസ് സ്വന്തം പേരിലാക്കിയിട്ടുണ്ട്. ചെന്നൈ സൂപ്പര്‍ കിങ്‌സ്, രാജസ്ഥാന്‍ റോയല്‍സ്, ഡല്‍ഹി ക്യാപിറ്റല്‍സ്, റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു എന്നീ ടീമുകള്‍ക്കായി കളിച്ചിട്ടുണ്ട്.


കഴിഞ്ഞ വര്‍ഷത്തെ ഐപിഎല്‍ ലേല സമയത്താണ് താരം പ്രശ്‌സതനായത്. 2021 ഐപിഎല്‍ സീസണിലെ ഏറ്റവും വിലകൂടിയ താരം മോറിസായിരുന്നു. 16.25 കോടിക്കാണ് രാജസ്ഥാന്‍ റോയല്‍സ് താരത്തെ വാങ്ങിയത്. എന്നാല്‍ മോറിസ് കഴിഞ്ഞ തവണ പ്രതീക്ഷ തെറ്റിച്ചിരുന്നു.പ്രതിഫലനത്തിനൊത്ത് പ്രകടനം നടത്താന്‍ താരത്തിനായില്ല.എല്ലാ തരം ക്രിക്കറ്റില്‍ നിന്നും വിരമിക്കുന്നതായി താരം ഇന്‍സ്റ്റഗ്രാമിലൂടെ അറിയിക്കുകയായിരുന്നു.ഇതോടെ വരുന്ന ഐപിഎല്ലില്‍ മോറിസ് ഉണ്ടാവില്ലെന്ന് ഉറപ്പായി. ദക്ഷിണാഫ്രിക്കന്‍ ടീമില്‍ സ്ഥിരം സാന്നിധ്യം നേടാന്‍ മോറിസിന് ആയിരുന്നില്ല. വെടിക്കെട്ട് പ്രകടനം നടത്തുമെങ്കിലും അതില്‍ സ്ഥിരത കൈവരിക്കാന്‍ താരത്തിനായില്ല. ഐപിഎല്‍ ഫ്രാഞ്ചൈസികളുടെ പ്രധാന നോട്ടപുള്ളിയാണ് മോറിസ്. ഐപിഎല്ലിലൂടെയാണ് താരം പ്രശസ്തനായതും.


അന്താരാഷ്ട്ര ക്രിക്കറ്റില്‍ മികവ് തെളിയിക്കാനാവത്ത പ്രതിഭയാണ് 34 കാരനായ മോറിസ് . 42 ഏകദിനങ്ങളില്‍ നിന്നായി 468 റണ്‍സും 38 വിക്കറ്റും നേടാനെ താരത്തിനായുള്ളൂ.23 ട്വന്റിയില്‍ 133 റണ്‍സും 34 വിക്കറ്റും നേടി. നാല് ടെസ്റ്റില്‍ മാത്രം കളിച്ച മോറിസ് 173 റണ്‍സും 12 വിക്കറ്റുമാണ് നേടിയത്.


മല്‍സരത്തിന്റെ ഗതിമാറ്റാന്‍ കഴിയുന്ന പ്രകടനമാണ് മോറിസിന്റേത്. എന്നാല്‍ ബൗളിങിലും ബാറ്റിങിലും ഈ സ്ഥിരത നിലനിര്‍ത്താന്‍ മോറിസിനായില്ല. ഐപിഎല്ലില്‍ 81 മല്‍സരങ്ങള്‍ കളിച്ചിട്ടുണ്ട്. 618 റണ്‍സും 95 വിക്കറ്റും നേടിയിട്ടുണ്ട്.ഐപിഎല്ലിന് പുറമെ ബിഗ് ബാഷ്, കരീബിയന്‍ ലീഗ് എന്നിവയിലും തിളങ്ങിയിട്ടുണ്ട്. ദക്ഷിണാഫ്രിക്കയിലെ ഫ്രാഞ്ചൈസി ലീഗായ ടൈറ്റന്‍സിന്റെ കോച്ചായി തുടരുമെന്നും താരം അറിയിച്ചു.


Next Story

RELATED STORIES

Share it