വനിതാ ക്രിക്കറ്റ് താരങ്ങളെ അനുമോദിച്ച ട്വീറ്റ്; ഗാംഗുലിക്കെതിരേ ആരാധകര്‍
അതിനിടെ പുരുഷ ക്രിക്കറ്റ് താരങ്ങളൊന്നും ഈ ട്വിറ്റിന് പ്രതികരിച്ചിട്ടില്ല.

മുംബൈ: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഓസ്‌ട്രേലിയയോട് പരാജയപ്പെട്ട് വെള്ളി മെഡല്‍ കരസ്ഥമാക്കിയ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിനെ അഭിനന്ദിച്ച് ട്വിറ്ററില്‍ പോസ്റ്റിട്ട ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിക്കെതിരേ ആരാധകര്‍. ടീമിനെ അഭിനന്ദിച്ച ഗാംഗുലിയുടെ ട്വീറ്റ് ഇങ്ങനെ ആയിരുന്നു. 'വെള്ളി നേടിയ ടീമംഗങ്ങള്‍ക്ക് ആശംസ. ഇന്നത്തെ കളി അവരുടേതായിരുന്നു.ആ നിരാശയിലായിരിക്കും അവര്‍ വീട്ടിലേക്ക് മടങ്ങുന്നത്.' ഈ ടീറ്റിനെതിരേയാണ് വനിതാ ടീം ആരാധകര്‍ രംഗത്തെത്തിയിരിക്കുന്നത്. വെള്ളി നേടിയ ടീമിനെ നിരാശരാക്കുന്നതാണ് ഗാംഗുലിയുടെ പോസ്‌റ്റെന്ന് ആരാധകര്‍ കുറിക്കുന്നു. നിങ്ങളാണ് ഏറ്റവും വലിയ നിരാശയെന്നും ആരാധകര്‍ കുറിച്ചു. നിരവധി പോസ്റ്റുകളാണ് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനായ ഗാംഗുലിക്കെതിരേ വന്നത്. മികച്ച പ്രകടനമാണ് ഇന്ത്യ നടത്തിയത്. നിര്‍ഭാഗ്യമാണ് തോല്‍വിക്ക് കാരണമെന്നായിരുന്നു ഒരു പോസ്റ്റ്. വനിതാ ക്രിക്കറ്റിനെ പ്രോല്‍സാഹിപ്പിക്കുന്ന തരത്തിലുള്ള ലീഗുകള്‍ രംഗത്ത് വരാത്തതിനെതിരേയും പോസ്റ്റുകള്‍ ഉണ്ടായിരുന്നു. അതിനിടെ ഇന്ത്യന്‍ പുരുഷ ക്രിക്കറ്റ് താരങ്ങളൊന്നും ഈ ട്വിറ്റിന് പ്രതികരിച്ചിട്ടില്ല.
RELATED STORIES
സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് അന്തരിച്ചു
8 Dec 2023 1:08 PM GMTധര്‍മടത്ത് പിണറായിക്കെതിരേ മല്‍സരിച്ച സി രഘുനാഥ് കോണ്‍ഗ്രസ് വിട്ടു
8 Dec 2023 11:46 AM GMTനടി ലക്ഷ്മികാ സജീവന് ഷാര്‍ജയില്‍ മരണപ്പെട്ടു
8 Dec 2023 11:34 AM GMTതൃണമൂല്‍ എംപി മെഹുവ മൊയ്ത്രയെ ലോക്സഭയില്‍നിന്ന് പുറത്താക്കി
8 Dec 2023 11:09 AM GMTരാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് ഇന്ന് തുടക്കം; ഫലസ്തീന്...
8 Dec 2023 11:07 AM GMTമാസപ്പടി വിവാദം: മുഖ്യമന്ത്രി, മകള്‍ വീണ, കുഞ്ഞാലിക്കുട്ടി, ചെന്നിത്തല ...
8 Dec 2023 7:04 AM GMT