Cricket

ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ്; ഇന്ത്യ ഭേദപ്പെട്ട നിലയില്‍

ക്യാപ്റ്റന്‍ കോഹ്‌ലിയും (44), വൈസ് ക്യാപ്റ്റന്‍ രഹാനെയും (29) ആണ് ക്രീസിലുള്ളത്.

ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ്; ഇന്ത്യ ഭേദപ്പെട്ട നിലയില്‍
X


സതാംപ്ടണ്‍: ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ ആദ്യ ദിനം ഇന്ത്യക്ക് ഭേദപ്പെട്ട തുടക്കം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഇന്ന് കളി നിര്‍ത്തുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 146 റണ്‍സ് നേടിയിട്ടുണ്ട്. ടോസ് നേടിയ ന്യൂസിലന്റ് ഇന്ത്യയെ ബാറ്റിങിനയക്കുകയായിരുന്നു. രോഹിത്ത് ശര്‍മ്മ(34), ശുഭ്മാന്‍ ഗില്‍ (28), പൂജാര (8) എന്നിവരുടെ വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്. ക്യാപ്റ്റന്‍ കോഹ്‌ലിയും (44), വൈസ് ക്യാപ്റ്റന്‍ രഹാനെയും (29) ആണ് ക്രീസിലുള്ളത്.


ബോള്‍ട്ട്, ജാമിസണ്‍, വാഗനര്‍ എന്നിവര്‍ ന്യൂസിലന്റിനായി ഓരോ വിക്കറ്റ് വീഴ്ത്തി. മഴകാരണം ഇന്നലെ ഒഴിവാക്കിയ മല്‍സരം ഇന്ന് തുടരുകയായിരുന്നു. വെളിച്ച കുറവിനെ തുടര്‍ന്ന് മല്‍സരം പലതവണ നിര്‍ത്തിവച്ചിരുന്നു.




Next Story

RELATED STORIES

Share it