Cricket

ലോകകപ്പ്: പാകിസ്താന്‍ 23 അംഗ ടീമിനെ പ്രഖ്യാപിച്ചു

ലാഹോറിലെ നാഷനല്‍ ക്രിക്കറ്റ് അക്കാദമിയില്‍ ഈ 15, 16 തിയ്യതികളില്‍ നടക്കുന്ന ഫിറ്റ്‌നസ് ടെസ്റ്റിന് ശേഷമാണ് ലോകകപ്പിനുള്ള അവസാന 15 അംഗ ടീമിനെ പ്രഖ്യാപിക്കുക

ലോകകപ്പ്: പാകിസ്താന്‍ 23 അംഗ ടീമിനെ പ്രഖ്യാപിച്ചു
X

കറാച്ചി: കഴിഞ്ഞ ലോകകപ്പില്‍ മികച്ച പ്രകടനം കാഴ്ച വച്ച സീനിയര്‍ താരങ്ങളെ ഒഴിവാക്കി പാകിസ്താന്‍ ലോകകപ്പിനുള്ള 23 അംഗ ടീമിനെ പ്രഖ്യാപിച്ചു. പാക് ക്രിക്കറ്റ് ബോര്‍ഡ് വാര്‍ത്താകുറിപ്പിലൂടെയാണ് ടീം പ്രഖ്യാപനം അറിയിച്ചത്. ലാഹോറിലെ നാഷനല്‍ ക്രിക്കറ്റ് അക്കാദമിയില്‍ ഈ 15, 16 തിയ്യതികളില്‍ നടക്കുന്ന ഫിറ്റ്‌നസ് ടെസ്റ്റിന് ശേഷമാണ് ലോകകപ്പിനുള്ള അവസാന 15 അംഗ ടീമിനെ പ്രഖ്യാപിക്കുക. 2015 ലോകകപ്പില്‍ മികച്ച പ്രകടനം കാഴ്ചവച്ച വഹാബ് റിയാസ്, ഉമര്‍ അക്മല്‍, അഹമ്മദ് ഷെഹന്‍സാദ് എന്നിവരെ ടീമില്‍ നിന്ന് ഒഴിവാക്കി. പാകിസ്താന്‍ ടീം ഈ മാസം 23ന് ഇംഗ്ലണ്ടിലേക്ക് തിരിക്കും. ഇംഗ്ലണ്ടിനെതിരായി അഞ്ച് ഏകദിനമല്‍സരങ്ങളില്‍ കളിക്കും.

ടീം: സര്‍ഫ്രാസ് അഹമ്മദ്(ക്യാപ്റ്റന്‍), ആബിദ് അലി, ബാബര്‍ അസം, ഫഹീം അശ്‌റഫ്, ഫക്ഹര്‍ സമാന്‍, ഹാരിസ് സുഹൈല്‍, ഹസ്സന്‍ അലി, ഇമാദ് വസീം, ഇമാമുല്‍ ഹഖ്, ജുനൈദ് ഖാന്‍, മുഹമ്മദ് അബ്ബാസ്, മുഹമ്മദ് അമീര്‍, മുഹമ്മദ് ഹഫീസ്, മുഹമ്മദ് ഹസനൈന്‍, മുഹമ്മദ് നവാസ്, മുഹമ്മദ് റിസ്‌വാന്‍, ഷഹദാദ് ഖാന്‍, ഷഹീന്‍ ഷാ അഫ്രീദി, ഷാന്‍ മസൂദ്, ഷുഹൈബ് മാലിക്, ഉസ്മാന്‍ ഷിന്‍വാരി, യാസിര്‍ ഷാ.




Next Story

RELATED STORIES

Share it