Cricket

ലോകകപ്പ്: കോഹ്‌ലി നയിക്കും; കാര്‍ത്തിക്കിന് ഇടം നല്‍കി. റിഷഭ് പന്ത് പുറത്ത്

ലോകകപ്പ്: കോഹ്‌ലി നയിക്കും; കാര്‍ത്തിക്കിന് ഇടം നല്‍കി. റിഷഭ് പന്ത് പുറത്ത്
X

മുംബൈ: ഈ വര്‍ഷം മെയ് 30 മുതല്‍ ഇംഗ്ലണ്ടില്‍ നടക്കുന്ന ലോകകപ്പ് ക്രിക്കറ്റിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. പുതുമുഖ താരം റിഷഭ് പന്തിനെ പുറത്താക്കി ദിനേശ് കാര്‍ത്തിക്കിന് ടീമില്‍ ഇടം നല്‍കിയാണ് ബിസിസിഐ 15 അംഗ ടീമിനെ പ്രഖ്യാപിച്ചത്. ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി തന്നെ ടീമിനെ നയിക്കും. രണ്ടാം വിക്കറ്റ് കീപ്പറായാണ് ദിനേശ് കാര്‍ത്തിക്കിനെ ടീമില്‍ ഉള്‍പ്പെടുത്തിയത്. ദിനേശ് കാര്‍ത്തിക്കിന്റെ പരിചയസമ്പത്ത് ടീമിന് ആവശ്യമുണ്ടെന്നും ഇക്കാരണത്താലാണ് റിഷഭിന് ടീമില്‍ ഇടം നല്‍കാതിരുന്നതെന്നും ബിസിസിഐ അറിയിച്ചു.

ടീം: വിരാട് കോഹ്‌ലി(കാപ്റ്റന്‍), രോഹിത്ത് ശര്‍മ(വൈസ് കാപ്റ്റന്‍), ശിഖര്‍ ധവാന്‍, കെ എല്‍ രാഹുല്‍, വിജയ് ശങ്കര്‍, എം എസ് ധോണി (വിക്കറ്റ് കീപ്പര്‍), കേദര്‍ ജാദവ്, ദിനേശ് കാര്‍ത്തിക്ക്, യുസ്‌വേന്ദ്ര ചാഹല്‍, കുല്‍ദീപ് യാദവ്, ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രീത് ബുംറ, ഹാര്‍ദ്ദിക്ക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി.

Next Story

RELATED STORIES

Share it