വിന്‍ഡീസിനെതിരേ ലങ്കയ്ക്ക് 23 റണ്‍സ് ജയം
ലങ്ക ഉയര്‍ത്തിയ കൂറ്റന്‍ സ്‌കോര്‍(338) പിന്തുടര്‍ന്ന കരീബിയന്‍സിന് നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 315 റണ്‍സെടുക്കാനേ കഴിഞ്ഞൂള്ളൂ
ഓവല്‍: വെസ്റ്റ്ഇന്‍ഡീസിനെതിരേ ലോകകപ്പില്‍ നടന്ന മല്‍സരത്തില്‍ ശ്രീലങ്കയ്ക്ക് 23 റണ്‍സ് ജയം. ലങ്ക ഉയര്‍ത്തിയ കൂറ്റന്‍ സ്‌കോര്‍(338) പിന്തുടര്‍ന്ന കരീബിയന്‍സിന് നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 315 റണ്‍സെടുക്കാനേ കഴിഞ്ഞൂള്ളൂ. തകര്‍ന്നടിഞ്ഞ വിന്‍ഡീസിനായി നിക്കോളസ് പൂരന്‍ സെഞ്ചുറിയോടെ പൊരുതിയെങ്കിലും ഭാഗ്യം ലങ്കയ്‌ക്കൊപ്പമായിരുന്നു. ഫാബിയന്‍ അലന്‍ 51 റണ്‍സെടുത്ത് പൂരനു മികച്ച കൂട്ട് നല്‍കി. 118 റണ്‍സെടുത്ത പൂരനെ ആഞ്ചലോ മാത്യൂസ് പുറത്താക്കിയതോടെ വിന്‍ഡീസ് പ്രതീക്ഷ അസ്തമിക്കുകയായിരുന്നു. ഗെയ്ല്‍ വിന്‍ഡീസിനായി 35 റണ്‍സെടുത്തു. മലിങ്ക ലങ്കയ്ക്കായി മൂന്ന് വിക്കറ്റ് നേടി. വിന്‍ഡീസ് നേരത്തെ ടൂര്‍ണമെന്റില്‍ നിന്നു പുറത്തായിരുന്നു. ജയത്തോടെ ലങ്കയ്ക്ക് ഒമ്പത് പോയിന്റായി. ഒരു മല്‍സരം കൂടി ലങ്കയ്ക്കു ബാക്കിയുണ്ട്. ഈ മല്‍സരം ജയിച്ചാലും ലങ്കയുടെ സെമി പ്രവേശനം വിദൂരത്താണ്. ടോസ് നേടിയ കരീബിയന്‍സ് ലങ്കയെ ബാറ്റിങിനയക്കുകയായിരുന്നു. സെഞ്ചുറി നേടിയ ആവിഷ്‌ക ഫെര്‍ണാഡോ(104)യുടെയും അര്‍ദ്ധസെഞ്ചുറി നേടിയ കുശാല്‍ പെരേര(64)യുടെയും ഇന്നിങ്‌സിന്റെ ബലത്തിലാണ് ലങ്ക 50 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 338 റണ്‍സെടുത്തത്.
RELATED STORIES
ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിന്റെ അയോഗ്യത പിന്വലിച്ചു
29 March 2023 5:55 AM GMTസിപിഎം വനിതാ നേതാക്കള്ക്കെതിരായ കെ സുരേന്ദ്രന്റെ അധിക്ഷേപം: യൂത്ത്...
28 March 2023 1:50 PM GMTഅഞ്ചുനില ഫ്ളാറ്റിന്റെ ലിഫ്റ്റില് കുടുങ്ങി ഒമ്പതു വയസ്സുകാരന്...
28 March 2023 12:38 PM GMT100 കോടി ഭക്ഷണ പദ്ധതി: എം എ യൂസുഫലി 22 കോടി രൂപ നല്‍കി
28 March 2023 11:40 AM GMTകശുവണ്ടി വ്യവസായത്തെ രക്ഷിക്കാന് സര്ക്കാര് അടിയന്തരമായി ഇടപെടണം:...
28 March 2023 9:45 AM GMTമഹാരാഷ്ട്രയില് പള്ളിയില് കയറി ഇമാമിനെ ആക്രമിച്ച് താടിവടിച്ചു
28 March 2023 9:13 AM GMT