Cricket

ലോകകപ്പില്‍ പാകിസ്താന് തോല്‍വിയോടെ തുടക്കം; വിന്‍ഡീസ് ജയം ഏഴ് വിക്കറ്റിന്

പാകിസ്താനെ ഏഴ് വിക്കറ്റിനാണ് വെസ്റ്റ്ഇന്‍ഡീസ് പരാജയപ്പെടുത്തിയത്. പാകിസ്താന്‍ ഉയര്‍ത്തിയ ലോകകപ്പിലെ ഏറ്റവും ചെറിയ സ്‌കോറായ 105 റണ്‍സ് മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 13.4 ഓവറില്‍ കരീബിയന്‍സ് മറികടന്നു.

ലോകകപ്പില്‍ പാകിസ്താന് തോല്‍വിയോടെ തുടക്കം; വിന്‍ഡീസ് ജയം ഏഴ് വിക്കറ്റിന്
X

ട്രന്റ് ബ്രിഡ്ജ്: ലോകകപ്പിലെ ആദ്യ മല്‍സരത്തില്‍ പാകിസ്താന് നാണം കെട്ട തോല്‍വിയോടെ തുടക്കം. പാകിസ്താനെ ഏഴ് വിക്കറ്റിനാണ് വെസ്റ്റ്ഇന്‍ഡീസ് പരാജയപ്പെടുത്തിയത്. പാകിസ്താന്‍ ഉയര്‍ത്തിയ ലോകകപ്പിലെ ഏറ്റവും ചെറിയ സ്‌കോറായ 105 റണ്‍സ് മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 13.4 ഓവറില്‍ കരീബിയന്‍സ് മറികടന്നു. ക്രിസ് ഗെയ്‌ലും(50) , നിക്കോളസ് പൂരനും (34) ചേര്‍ന്ന വിന്‍ഡീസ് ജയം അനായാസമാക്കുകയായിരുന്നു. 34 പന്തില്‍ നിന്നാണ് ഗെയ്ല്‍ അര്‍ദ്ധ ശതകം നേടിയത്. മൂന്ന് സിക്‌സടങ്ങുന്നതാണ് ഗെയ്‌ലിന്റെ ഇന്നിങ്‌സ്. ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ സിക്‌സ് നേടുന്ന താരമെന്ന റെക്കോഡിനും ഗെയ്ല്‍ അര്‍ഹനായി. വിന്‍ഡീസിന്റെ മൂന്ന് വിക്കറ്റും പാക് താരം മുഹമ്മദ് അമീറിനായിരുന്നു. നേരത്തെ ടോസ് നേടിയ വെസ്റ്റ്ഇന്‍ഡീസ് പാകിസ്താനെ ബാറ്റിങിനയക്കുകയായിരുന്നു. കരീബിയന്‍സിന്റെ തീരുമാനം ശരിവയ്ക്കുന്ന പ്രകടനമാണ് പിന്നീട് ട്രന്റ് ബ്രിഡ്ജില്‍ നടന്നത്. ബാറ്റിങ് പിച്ചില്‍ പാക് പട തകര്‍ന്നടിയുകയായിരുന്നു. 21.4 ഓവറിലാണ് വിന്‍ഡീസ് ബൗളര്‍മാര്‍ പാക് നിരയെ കൂടാരത്തിലെത്തിച്ചത്. ഓഷാനെ തോമസ് എന്ന ബൗളറുടെ 27ന് നാല് വിക്കറ്റ് എന്ന നേട്ടമാണ് വിന്‍ഡീസിന് കരുത്ത് പകര്‍ന്നത്. ജേസണ്‍ ഹോള്‍ഡര്‍ മൂന്നും ആന്‍ന്ദ്രേ റസ്സല്‍ രണ്ടും ഷെല്‍ഡണ്‍ കോട്ട്രേല്‍ ഒരു വിക്കറ്റും നേടി കരുത്ത് തെളിയിച്ചപ്പോള്‍ പാകിസ്താന്‍ നിലം പരിശാവുകയായിരുന്നു. ഫഖ്ഹര്‍ സമാന്‍(22), ബാബര്‍ അസം(22) എന്നിവര്‍ക്ക് മാത്രമേ പാക് നിരയില്‍ അല്‍പ്പമെങ്കിലും പിടിച്ചു നില്‍ക്കാനായത്.

Next Story

RELATED STORIES

Share it