വനിതാ ക്രിക്കറ്റ്: ഇംഗ്ലണ്ടിനെതിരേ ഇന്ത്യയ്ക്കു തോല്‍വി

നേരത്തേ 2-0ത്തിന് ഇന്ത്യ പരമ്പര നേടിയിരുന്നു

വനിതാ ക്രിക്കറ്റ്: ഇംഗ്ലണ്ടിനെതിരേ ഇന്ത്യയ്ക്കു തോല്‍വി
ലണ്ടന്‍: ഇംഗ്ലണ്ടിനെതിരായ മൂന്നാം ഏകദിനത്തില്‍ ഇന്ത്യന്‍ വനിതാ ടീമിന് തോല്‍വി. രണ്ട് വിക്കറ്റിനാണ് ഇംഗ്ലണ്ടിന്റെ ജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 205 റണ്‍സെടുത്തു. സ്മൃതി മന്ദാന(66), പൂനം റാവുത്ത് (56) എന്നിവര്‍ അര്‍ധ സെഞ്ചുറി നേടി. മറുപടി ബാറ്റിങില്‍ വെയ്റ്റ്(56), ക്‌നൈറ്റ്(47) എന്നിവരുടെ മികവില്‍ ഇംഗ്ലണ്ട് എട്ടു വിക്കറ്റ് നഷ്ടത്തില്‍ ഒരു പന്ത് ശേഷിക്കെ ലക്ഷ്യം കണ്ടു. നേരത്തേ 2-0ത്തിന് ഇന്ത്യ പരമ്പര നേടിയിരുന്നു.
RELATED STORIES

Share it
Top