Cricket

ബുംറയ്ക്ക് പകരമാര്; ഷമിയോ സിറാജോ ചാഹറോ?

അടുത്ത മാസം ഒമ്പതിനാണ് ലോകകപ്പ് ടീമിനെ പ്രഖ്യാപിക്കുക.

ബുംറയ്ക്ക് പകരമാര്; ഷമിയോ സിറാജോ ചാഹറോ?
X


മുംബൈ: പരിക്കിനെ തുടര്‍ന്ന് ലോകകപ്പ് സ്‌ക്വാഡില്‍ നിന്ന് പുറത്തായ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയ്ക്ക് പകരം ആര് ടീമിലെത്തുമെന്ന ചിന്തയിലാണ് ആരാധകര്‍. ബിസിസിഐ ഇതുവരെ പകരക്കാരനെ പ്രഖ്യാപിച്ചിട്ടില്ല. നിലവില്‍ സ്റ്റാന്റ് ബൈ താരങ്ങളായ മുഹമ്മദ് ഷമി, ദീപക് ചാഹര്‍ എന്നിവരില്‍ ഒരാള്‍ക്ക് നറുക്ക് വീഴുമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ രണ്ട് പേരെയും സ്റ്റാന്റ് ബൈ താരങ്ങളായി നിലനിര്‍ത്തി മുഹമ്മദ് സിറാജിനെ ടീമിലേക്ക് കൊണ്ടുവരാനുള്ള സാധ്യതയും ഉണ്ട്.ഷമി പൂര്‍ണ്ണ ഫിറ്റല്ലാത്തതിനാല്‍ താരത്തെ തഴഞ്ഞേക്കും. ഓള്‍ റൗണ്ടറായി തിളങ്ങാനുള്ള കഴിവുള്ളതിനാല്‍ ചാഹറിനെ പെട്ടെന്ന് ഒഴിവാക്കില്ല. അടുത്ത മാസം ഒമ്പതിനാണ് ലോകകപ്പ് ടീമിനെ പ്രഖ്യാപിക്കുക.






Next Story

RELATED STORIES

Share it