'അല്ലാഹു ഞങ്ങള്‍ക്കൊപ്പമുണ്ടായിരുന്നു': ഇംഗ്ലണ്ട് ക്യാപ്റ്റന്‍
ടീമിന്റെ കിരീടനേട്ടത്തിന് ശേഷം ഷാംപയിന്‍ കുപ്പി തുറന്ന് സഹതാരങ്ങള്‍ക്ക് നേരെ ചീറ്റുമ്പോള്‍ ടീമിലെ സഹതാരങ്ങളായ റാഷിദും മോയിന്‍ അലിയും മാറി നിന്നത് വ്യത്യസ്തമായി. ഷാംപയിന്‍ ആഘോഷങ്ങള്‍ കഴിഞ്ഞ ശേഷമാണ് ഇരുവരും സ്‌റ്റേജിലേക്ക് കയറിവന്നത്.
ലോര്‍ഡ്‌സ്: 'അല്ലാഹു ഞങ്ങള്‍ക്കൊപ്പമുണ്ടായിരുന്നു'. ലോകകപ്പ് കിരീടം നേടിയ ഇംഗ്ലണ്ട് ടീമിന്റെ ക്യാപ്റ്റനായ ഓയിന്‍ മോര്‍ഗാന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞ വാക്കുകളാണിത്. ഇംഗ്ലണ്ട് കിരീടം നേടിയതിന് ഐറിഷ് ഭാഗ്യമാണോ എന്ന ചോദ്യത്തിനാണ് അല്ലാഹു ഞങ്ങള്‍ക്കൊപ്പമുണ്ടായിരുന്നുവെന്ന മറുപടി മോര്‍ഗാന്‍ പറഞ്ഞത്. മല്‍സരത്തിന്റെ അവസാന നിമിഷങ്ങളില്‍ സംസാരിച്ചപ്പോഴാണ് അല്ലാഹു നമുക്കൊപ്പമുണ്ടെന്നും വിജയം നമുക്കായിരിക്കുവെന്നും സഹതാരമായ ആദില്‍ റാഷിദ് പറഞ്ഞത്. റാഷിദിന്റെ വാക്കുകളാണ് മോര്‍ഗാന്‍ വാര്‍ത്താസമ്മേളനത്തില്‍ പരാമര്‍ശിച്ചത്.
വ്യത്യസ്ത രാജ്യങ്ങളില്‍ നിന്നും ആറോളം താരങ്ങളാണ് ഇംഗ്ലണ്ട് ടീമിനായി കളിക്കുന്നത്. എല്ലാവരുടെയും പിന്തുണയും ഭാഗ്യവുമാണ് കിരീട നേട്ടത്തിന് പിന്നില്ലെന്ന് ഐറിഷ് വംശജനായ മോര്‍ഗാന്‍ പറഞ്ഞു.
അതിനിടെ ടീമിന്റെ കിരീടനേട്ടത്തിന് ശേഷം ഷാംപയിന്‍ കുപ്പി തുറന്ന് സഹതാരങ്ങള്‍ക്ക് നേരെ ചീറ്റുമ്പോള്‍ ടീമിലെ സഹതാരങ്ങളായ റാഷിദും മോയിന്‍ അലിയും മാറി നിന്നത് വ്യത്യസ്തമായി. ഇരുവരും സ്‌റ്റേജില്‍ നിന്ന് ഒഴിഞ്ഞുമാറിനില്‍ക്കുകയായിരുന്നു. ഷാംപയിന്‍ ആഘോഷങ്ങള്‍ കഴിഞ്ഞ ശേഷമാണ് ഇരുവരും സ്‌റ്റേജിലേക്ക് കയറിവന്നത്.
RELATED STORIES
കുറസാവോയെ ഏഴ് ഗോളില്‍ മുക്കി അര്‍ജന്റീന; മെസ്സിക്ക് ദേശീയ ടീമിനായി...
29 March 2023 4:19 AM GMTയൂറോ കപ്പ് യോഗ്യത 2024; ഫ്രാന്‍സ് രക്ഷപ്പെട്ടു; നെതര്‍ലന്റസിന് ജയം
28 March 2023 4:46 AM GMTസ്റ്റാംഫോഡ് ബ്രിഡ്ജില്‍ ബാങ്ക് വിളിച്ചു; ആയിരങ്ങള്‍ നോമ്പ് തുറന്നു;...
27 March 2023 5:55 PM GMTറൊണാള്‍ഡോയ്ക്ക് ഡബിള്‍; യൂറോ കപ്പ് യോഗ്യതയില്‍ പറങ്കികള്‍ക്ക് ആറ്...
27 March 2023 12:26 AM GMTനെയ്മര്‍ ആരാധികയുടെ ഉത്തരപേപ്പര്‍ വൈറലായ സംഭവത്തില്‍ അന്വേഷണം
26 March 2023 9:12 AM GMTയുറോ യോഗ്യത; സ്പെയിനിനും തുര്‍ക്കിക്കും ജയം; ക്രൊയേഷ്യയെ പൂട്ടി...
26 March 2023 5:24 AM GMT