Cricket

വാര്‍ണര്‍ക്ക് സെഞ്ച്വറി; പാകിസ്താനെതിരേ ഓസ്‌ട്രേലിയയ്ക്കു ജയം

തുടക്കത്തില്‍ മികച്ചുനിന്ന പാകിസ്താന്‍ പിന്നീട് ലക്ഷ്യബോധമില്ലാത്ത ബാറ്റിങ് കാഴ്ചവച്ച് തകരുകയായിരുന്നു

വാര്‍ണര്‍ക്ക് സെഞ്ച്വറി; പാകിസ്താനെതിരേ ഓസ്‌ട്രേലിയയ്ക്കു ജയം
X

ഓവല്‍: ലോകകപ്പില്‍ പാകിസ്താനെതിരേ ഓസ്‌ട്രേലിയയ്ക്കു 41 റണ്‍സ് ജയം. ഡേവിഡ് വാര്‍ണറുടെ സെഞ്ച്വറി ബലത്തില്‍ ഓസിസ് നേടിയ 307 റണ്‍സ് പിന്തുടര്‍ന്ന പാകിസ്താന്‍ 266 റണ്‍സെടുത്ത് പുറത്തായി. തുടക്കത്തില്‍ മികച്ചുനിന്ന പാകിസ്താന്‍ പിന്നീട് ലക്ഷ്യബോധമില്ലാത്ത ബാറ്റിങ് കാഴ്ചവച്ച് തകരുകയായിരുന്നു. 45.4 ഓവറിലാണ് പാകിസ്താന്‍ തകര്‍ന്നത്. ഇമാമുള്‍ ഹഖ്(53), ഹഫീസ്(46), വഹാബ്(46) എന്നിവര്‍ മികവ് പുലര്‍ത്തിയെങ്കിലും കൃത്യമായ ഇടവേളകളില്‍ വിക്കറ്റെടുത്ത് ഓസിസ് വിജയം കൈവരിക്കുകയായിരുന്നു. ബാബര്‍(30), സര്‍ഫറാസ്(40), ഹസ്സന്‍(32) എന്നിവരും ഭേദപ്പെട്ട ബാറ്റിങ് കാഴ്ചവച്ചു. ഓസിസിനായി കുമ്മിന്‍സ് മൂന്നും സ്റ്റാര്‍ക്ക്, റിച്ചാര്‍ഡ്‌സണ്‍ എന്നിവര്‍ രണ്ടുവിക്കറ്റ് വീതവും നേടി. ടോസ് നേടിയ പാകിസ്താന്‍ ഓസിസിനെ ബാറ്റിങിനയക്കുകയായിരുന്നു. ഈ തീരുമാനം തെറ്റായിരുന്നുവെന്ന് കാണിക്കുന്ന പ്രകടനമാണ് ഓസിസ് ബാറ്റ്‌സ്മാന്‍മാര്‍ കാണിച്ചത്. ഡേവിഡ് വാര്‍ണര്‍(107), ആരോണ്‍ ഫിഞ്ച്(82) എന്നിവരുടെ ബാറ്റിങ് മികവിലാണ് കംഗാരുക്കള്‍ 49 ഓവറില്‍ 307 റണ്‍സെടുത്തത്. പാക് താരം ആമിറിന്റെ ബൗളിങ് മികവാണ് 307ല്‍ ഓസിസിനെ പിടിച്ചുകെട്ടാന്‍ വഴിയൊരുക്കിയത്. ആമിര്‍ അഞ്ചു വിക്കറ്റെടുത്തു. ഓസിസ് നിരയില്‍ മാര്‍ഷ്(23) ഒഴികെയുള്ള താരങ്ങള്‍ക്ക് 20ന് മുകളില്‍ റണ്‍സ് കണ്ടെത്താനായില്ല. സെഞ്ച്വറി നേടിയ വാര്‍ണര്‍ ആണ് മാന്‍ ഓഫ് ദി മാച്ച്. പാകിസ്താനു വേണ്ടി ഷഹീന്‍ രണ്ടും ഹസ്സന്‍, വഹാബ്, ഹഫീസ് എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.


Next Story

RELATED STORIES

Share it