Cricket

100ാം ടെസ്റ്റ് കളിക്കുന്ന കോഹ്‌ലിക്ക് ബിസിസിഐയുടെ ആദരം

100 ടെസ്റ്റ് കളിക്കുന്ന 12ാമത്തെ ഇന്ത്യന്‍ താരമാണ് കോഹ്‌ലി.

100ാം ടെസ്റ്റ് കളിക്കുന്ന കോഹ്‌ലിക്ക് ബിസിസിഐയുടെ ആദരം
X


മൊഹാലി: അന്താരാഷ്ട്ര കരിയറിലെ 100ാം ടെസ്റ്റ് കളിക്കുന്ന മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിക്ക് ബിസിസിഐയുടെ ആദരം. മൊഹാലിയില്‍ ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ടെസ്റ്റിന് മുന്നോടിയായ നടന്ന ചടങ്ങില്‍ കോച്ച് രാഹുല്‍ ദ്രാവിഡാണ് താരത്തിന് ക്യാപും പുരസ്‌കാരവും നല്‍കിയത്.ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി, സെക്രട്ടറി ജെയ് ഷാ, ട്രഷറര്‍ അരുണ്‍ ധുമാല്‍, വൈസ് പ്രസിഡന്റ് ഷുക്ല, കോഹ്‌ലിയുടെ ഭാര്യ അനുഷ്‌ക ശര്‍മ്മ, സഹോദരന്‍ വികാസ് കോഹ്‌ലി എന്നിവരും ചടങ്ങില്‍ സന്നിഹതരായിരുന്നു. 100 ടെസ്റ്റ് കളിക്കുന്ന 12ാമത്തെ ഇന്ത്യന്‍ താരമാണ് കോഹ്‌ലി.


സുനില്‍ ഗവാസ്‌കര്‍, ദിലീപ് വെങ്‌സര്‍ക്കാര്‍, കപില്‍ ദേവ്, സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, അനില്‍ കുബ്ലെ, രാഹുല്‍ ദ്രാവിഡ്, സൗരവ് ഗാംഗുലി, വിവിഎസ് ലക്ഷ്മണ്‍, വിരേന്ദ്ര സേവാഗ്, ഹര്‍ഭജന്‍ സിങ്, ഇഷാന്ത് ശര്‍മ്മ എന്നിവരാണ് മുമ്പ് ഈ നേട്ടം കൈവരിച്ച ഇന്ത്യന്‍ താരങ്ങള്‍.




Next Story

RELATED STORIES

Share it