കോഹ്‌ലിക്ക് അര്‍ധസെഞ്ചുറി; ആദ്യ ട്വന്റി ജയം ഇന്ത്യയ്ക്ക്
സന്ദര്‍ശകര്‍ മുന്നോട്ട് വച്ച 150 റണ്‍സ് ലക്ഷ്യം ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ഒരോവര്‍ ശേഷിക്കെ നേടിയെടുത്തു. 52 പന്തില്‍ നിന്ന് 72 റണ്‍സെടുത്ത കോഹ്‌ലി പുറത്താവാതെ നിന്നു.
മൊഹാലി: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ട്വന്റി-20 മല്‍സരത്തില്‍ ഇന്ത്യയ്ക്ക് ഏഴ് വിക്കറ്റ് ജയം. ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയുടെ തകര്‍പ്പന്‍ ഇന്നിങ്‌സാണ് ഇന്ത്യയ്ക്ക് ജയം എളുപ്പമാക്കിയത്. സന്ദര്‍ശകര്‍ മുന്നോട്ട് വച്ച 150 റണ്‍സ് ലക്ഷ്യം ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ഒരോവര്‍ ശേഷിക്കെ നേടിയെടുത്തു. 52 പന്തില്‍ നിന്ന് 72 റണ്‍സെടുത്ത കോഹ്‌ലി പുറത്താവാതെ നിന്നു. 31 പന്തില്‍ നിന്ന് 40 റണ്‍സെടുത്ത് ശിഖര്‍ ധവാന്‍ കോഹ്‌ലിക്ക് മികച്ച പിന്തുണ നല്‍കി. രോഹിത്ത് ശര്‍മ്മ 12 റണ്‍സെടുത്ത് പുറത്തായപ്പോള്‍ ഋഷഭ് പന്ത് നാല് റണ്‍സെടുത്തും പുറത്തായി.
ടോസ് നേടിയ ഇന്ത്യ ദക്ഷിണാഫ്രിക്കയെ ബാറ്റിങിനയക്കുകയായിരുന്നു. 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ആതിഥേയര്‍ 149 റണ്‍സെടുത്തു. ക്വിന്റണ്‍ ഡീകോക്കും (52), ടെംബാ ബാവുമയും (48) ആണ് സന്ദര്‍ശക നിരയില്‍ തിളങ്ങിയത്. ഇന്ത്യയ്ക്കായി ദീപക് ചാഹര്‍ രണ്ട് വിക്കറ്റ് നേടി. നവദീപ് സെയ്‌നി, രവീന്ദ്ര ജഡേജ, ഹാര്‍ദ്ദിക്ക് പാണ്ഡെ എന്നിവര്‍ ഓരോ വിക്കറ്റും നേടി.
RELATED STORIES
പിഎസ് സി നിയമന ശുപാര്‍ശ ഇനി ഡിജിലോക്കറില്‍; പരിഷ്കാരം ജൂണ്‍...
28 March 2023 8:14 AM GMTമാനനഷ്ടക്കേസ്: ഉദ്ദവ് താക്കറെയ്ക്കും സഞ്ജയ് റാവത്തിനും നോട്ടീസ്
28 March 2023 8:00 AM GMTപഞ്ചാബി ദമ്പതികള്‍ ഫിലിപ്പീന്‍സില്‍ വെടിയേറ്റ് മരിച്ചു
28 March 2023 7:54 AM GMTഗ്യാന്‍വാപി മസ്ജിദ് പരാമര്‍ശം: ഉവൈസിക്കും അഖിലേഷ് യാദവിനും വാരാണസി...
28 March 2023 7:39 AM GMTലോക്സഭയില്‍ അയോഗ്യനാക്കിയതിനു പിന്നാലെ ഔദ്യോഗിക ബംഗ്ലാവ് ഒഴിയാന്‍...
27 March 2023 1:01 PM GMTലോക്സഭ തിരഞ്ഞെടുപ്പില്‍ സിപിഎം വിശാല സഖ്യത്തിനില്ലെന്ന് യെച്ചൂരി
27 March 2023 12:48 PM GMT