Cricket

വിജയ് ഹസാരെ ട്രോഫി ക്രിക്കറ്റ് ചാംപ്യന്‍ഷിപ്പ്; കേരള ടീമിനെ സച്ചിന്‍ ബേബി നയിക്കും

ശ്രീശാന്തും ടീമില്‍.ഈ മാസം 20 നാണ് ചാംപ്യന്‍ഷിപ്പ് ആരംഭിക്കുന്നത്.എലൈറ്റ് സി ഗ്രൂപ്പിലാണ് കേരളം.കര്‍ണാടക,ഉത്തര്‍ പ്രദേശ്,ഒഡീഷ,റെയില്‍വേസ്,ബീഹാര്‍ എന്നിവരാണ് ഗ്രൂപ്പിലെ മറ്റു ടീമുകള്‍

വിജയ് ഹസാരെ ട്രോഫി ക്രിക്കറ്റ് ചാംപ്യന്‍ഷിപ്പ്; കേരള ടീമിനെ സച്ചിന്‍ ബേബി നയിക്കും
X

കൊച്ചി: വിജയ് ഹസാരെ ട്രോഫി ക്രിക്കറ്റ് ചാംപ്യന്‍ഷിപ്പിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. സച്ചിന്‍ ബേബി ടീമിനെ നയിക്കും.രോഹന്‍ എസ് കുന്നുമ്മല്‍,മുഹമ്മദ് അഷറുദ്ദീന്‍,സഞ്ജു വിശ്വനാഥ്,വിഷ്ണു വിനോദ്,റോബിന്‍ ഉത്തപ്പ,സല്‍മാന്‍ നിസാര്‍,വല്‍സല്‍ ഗോവിന്ദ്,ജലജ് സക്‌സേന,അക്ഷയ ചന്ദ്രന്‍,വിനൂപ് എസ് മനോഹരന്‍,സിജിമോന്‍ ജോസഫ്,എസ് മിഥുന്‍,എന്‍ പി ബേസില്‍,എം അരുണ്‍,എം ഡി നിധീഷ്,എം പി ശ്രീരൂപ്,എസ് ശ്രീശാന്ത്,എഫ് ഫനൂസ്, കെ ജി രോജിത് എന്നിവരാണ് ടീമില്‍ ഇടം പിടിച്ചിരിക്കുന്നത്.

ഈ മാസം 20 നാണ് ചാംപ്യന്‍ഷിപ്പ് ആരംഭിക്കുന്നത്.എലൈറ്റ് സി ഗ്രൂപ്പിലാണ് കേരളം.കര്‍ണാടക,ഉത്തര്‍ പ്രദേശ്,ഒഡീഷ,റെയില്‍വേസ്,ബീഹാര്‍ എന്നിവരാണ് ഗ്രൂപ്പിലെ മറ്റു ടീമുകള്‍.ആറു വേദികളിലായിട്ടാണ് മല്‍സരങ്ങള്‍ നടക്കുന്നത്, കേരളം അടങ്ങുന്ന ഗ്രൂപ്പിന്റെ മല്‍സര വേദം ബംഗളുരു ആണ്.കൊവിഡിന്റെ പശ്ചാത്തലത്തില്‍ കാറന്റൈനും കൊവിഡ് പരിശോധനകളും ഉളളതിനാല്‍ ഈ മാസം 12 ന് ടീം ബംഗളുരുവിലേക്ക് തിരിക്കും

Next Story

RELATED STORIES

Share it